
ബെംഗളൂരു: സ്റ്റാന്‍ഡ് അപ്പ് കോമഡി കരിയര്‍ അവസാനിപ്പിക്കുന്നുമെന്നു കൊമേഡിയന്‍ മുനര്വ്വ ഫാറൂഖി. ബെംഗളൂരൂവില്‍ പരിപാടി നടത്താന്‍ ഇരിക്കെ ഭീഷണിയെ തുടര്‍ന്നു പരിപാടി റദ്ദാക്കിയതിനു കാരണം തേടുകയാണ് മുനര്വ്വ ഫാറൂഖി. ഭീഷണിയെ തുടര്‍ന്നു രണ്ടു മാസത്തിനുളളില്‍ 12 പരിപാടികളാണ റദ്ദാക്കിയത്. 'വിദ്വേഷം വിജയിച്ചു കലാകാരന് തോറ്റു, എനിക്കു മതിയായി. വിട' തന്റെ കരിയര്‍ അവസാനിപ്പിക്കുന്നുവെന്നു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഗുഡ്ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന ഷോയാണ് റദ്ദാക്കിയത്. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടി കാട്ടി ഷോ നടത്തരുതെന്നു പോലീസ് ഓഡിറ്റോറിയത്തിന്റെ മാനേജര്‍ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. അന്തരിച്ച കന്നട നടന് പുനീത് രാജ്കുമാറുമായി ബന്ധപ്പെട്ട സംഘടനയാണ് ഷോ നടത്താന്‍ ആവശ്യപ്പെട്ടത്. ജീവക്കാരുണ്യപ്രവര്ത്തനങ്ങള്ക്കായുളള ധനസമാഹാരണം ആയിരുന്നു പരിപാടിയുടെ ലക്ഷ്യം.
ഒരു കാരണവുമില്ലാതെയാണ് തന്റെ പരിലപാടികള് റദ്ദാക്കിയതെന്നും പരിപാടിയുടെ അഞ്ഞൂറിലേറെ ടി്ക്കറ്റുകള്‍ വിറ്റിരുന്നു. എന്നാല്‍ വിവാദപരമായ ഒരു കാരണമോ ഉളളടക്കമോ ഇല്ലാതെ തന്റെ പരഛിപാടി റദ്ദാക്കുന്നത് അന്യായമാണെന്നു മുനവ്വര്‍ പറയുന്നു. വ്യത്യസ്ത മതങ്ങളില്‍ ഉര്പ്പെട്ടവര് തന്റെ പരിപാടിയെ സ്നേഹിക്കുന്നുണ്ട്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുണ്ട്. കഴിഞ്ഞ 12 പരിപാടികളാണ് ഭീഷണി കാരണം റദ്ദാക്കിയത്.
'എന്റെ പേര് മുനവ്വര്‍ ഫാറൂഖി എന്നായിരുന്നു നിങ്ങള്‍ മികച്ച സദസ്യരായിരുന്നു, വിട. എല്ലാം അവസാനിപ്പിക്കുന്നു' ഫാറൂഖ് ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ വ്യക്തമാക്കുന്നു.
ബജ്റംഗദളിന്റെ ഭീഷണിയെ തുടര്‍ന്നു മുംബൈയിലെ പരിപാടി കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. ഹിന്ദു ദൈവങ്ങളെ അപമാനിച്ച കേസില്‍ മുനവ്വറിനെ ജയിലില്‍ അടക്കുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയില്‍ മുനവ്വറിനു സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. സ്റ്റാന്‍ഡ അപ് കോമഡിയിലൂടെ ഹിന്ദു ദൈവങ്ങളെയും കേന്ദ്ര മന്ത്രി അമിത് ഷായെയും അപമാനിച്ചുയെന്ന ആരോപണത്തില്‍ ബിജെപി എംഎല്‍എ മാലിനി ഗൗറിന്റെ മകന് ഏകലവ്യ സിങ് ഗൗര്‍ മുനവ്വര്‍ അഞ്ചു പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.






