
ഒരുപാട് ആരാധകരുള്ള ടെലിവിഷന്‍ താരമാണ് റുബിന ദിലൈയ്ക്. വിമര്‍ശനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും താരത്തിന് മടിയില്ല. അടുത്തിടെ റൂബിന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ താരം വണ്ണം വച്ചതിനെക്കുറിച്ച് ഒരുപാട് കമന്റുകള്‍ വന്നിരുന്നു. അതിനെതിരെ പരസ്യമായി തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് റുബിന. ആരാധനയുടെ മറവില്‍ ബോഡി ഷെയ്മിങ് നടത്തുന്നവര്‍ക്കെതിരെയാണ് താരം തുറന്നടിച്ചിരിക്കുന്നത്. താന്‍ വണ്ണം വച്ചതിന്റെ പേരില്‍ ക്രൂരമായി ട്രോളുന്നവര്‍ക്കുള്ള മറുപടിയാണ് താരം നല്‍കിയിരിക്കുന്നത്. താന്‍ വണ്ണം വച്ചതിനെക്കുറിച്ച് മാത്രം പറയുകയും അഭിനയത്തെക്കുറിച്ചോ കഴിവിനെക്കുറിച്ചോ ഒന്നും പറയാതിരിക്കുന്നവര്ക്കുമുള്ള മറുപടിയാണ് റുബിന കൊടുത്തത്.
ഈ വർഷമാദ്യം കൊറോണ ബാധിച്ച റുബിന ഗുരുതരാവസ്ഥയിൽ നിന്നാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. അതിനു പിന്നാലെയാണ് വണ്ണവും കൂടിത്തുടങ്ങിയതെന്ന് റുബിന പറയുന്നു. ‘‘ഒരു അസുഖത്തിൽ നിന്ന് സുഖംപ്രാപിച്ചു വരികയാണ് ഞാന്‍. കോവിഡ്കാലത്ത് ശരീരം ഏറെ പ്രയാസങ്ങളിലൂടെ കടന്നുപോവുകയുണ്ടായി. ഒരുമാസത്തോളം കിടക്കയിൽ തന്നെയായിരുന്നു. ശരീരത്തിന് തിരികെ വരാനുള്ള സമയം വേണം. വണ്ണത്തെക്കുറിച്ച് ട്രോളുന്നവരെ വകവെക്കാൻ ഞാനില്ല. പക്ഷേ അവർ തങ്ങളുടെ അതിരുകൾ ലംഘിക്കുന്നുവെന്ന് മനസ്സിലാക്കണം. ഇത് എന്റെ ജീവിതമാണ്, അതിന് ഇത്തരത്തിലുള്ള ഓരോ ഘട്ടങ്ങളുണ്ടെന്നും മനസ്സിലാക്കണം. യഥാർഥ ആരാധകരെ ബഹുമാനിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ ബോഡിഷെയിമിങ് ചെയ്യുന്നവർ എന്റെ ആരാധകരെന്ന് സ്വയംവിളിക്കരുത്. കുടുംബത്തെക്കുറിച്ചു കൂടി വിമർശനങ്ങൾ കടുത്തതോടെയാണ് പരസ്യ പ്രതികരണവുമായി എത്തിയത്’’ റുബിന തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി.
റുബിന വണ്ണം കുറയ്ക്കാൻ പരിശ്രമിക്കുന്നില്ലെന്ന് പറഞ്ഞ് തന്റെ അമ്മയെയും അച്ഛനെയും ഭർത്താവിനെയും സഹോദരിമാരെയും അകന്ന ബന്ധുക്കളെയുമൊക്കെ ട്രോളന്മാർ ടാഗ് ചെയ്യാൻ തുടങ്ങി. തന്നെ കാണാൻ പ്രായം തോന്നുന്നുവെന്നും വല്ലാതെ വണ്ണം വച്ചുവെന്നും വിമർശിക്കാൻ തുടങ്ങി. താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് റുബിനയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.







Comments