
തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നത് വൈകും. നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന് സര്‍ക്കാരിന് വാശിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ചയാകാം. നിയമനം പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചത് സര്‍ക്കാരല്ല, വഖഫ് ബോര്‍ഡാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമസ്ത നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കു ശേഷം നിലപാട് അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിയമം ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസലിയാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പി.എസ്.സിക്ക് വിടുന്ന നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. ഉടന്‍ പി.എസ്.സിക്ക് വിടില്ലെന്നും വിശദമായ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയെന്നും സമസ്ത നേതാക്കള്‍ പറഞ്ഞു.






