
ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. അപ്പാര്‍ട്ട്മെന്റ് ചെറുതാണെന്ന് ആരോപിച്ച് മാതാപിതാക്കളെ തെരുവില്‍ വെച്ച് മാതാപിതാക്കളെ മകന് മര്‍ദ്ദിക്കുന്ന വീഡിയോയാണ് ചര്‍ച്ചയാകുന്നത്. മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ ഒരു അപ്പാര്‍ട്ട്മെന്റ് സമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ ഇത് വളരെ ചെറുതാണെന്ന് മകന് ആരോപിക്കുകയായിരുന്നു.
മകന്റെ ഈ നടപടിയില്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ എതിര്‍പ്പുമായി രംഗത്ത് വന്നത്. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് യുവാവ് ഇത്തരത്തില്‍ പെരുമാറിയതെന്നും പോലീസ് ആരാഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.






