
ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന് പ്രകോപനം. രജൗറി ജില്ലയിലെ നൗഷേറയിലേക്ക് ശനിയാഴ്ച രാവിലെ പാകിസ്താന് സൈന്യം വെടിവയ്പ് നടത്തി. 120 എം.എം മോര്‍ട്ടാറുകളും ഷെല്ലുകളും ഉപയോഗിച്ചാണ് ആക്രമണം നടന്നത്. പാക് സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കിയെന്നും പ്രതിരോധ വക്താവ് അറിയിച്ചു.
പാകിസ്താന് ആക്രമണത്തില്‍ ഇന്ത്യയുടെ ഭാഗത്ത് യാതൊരുവിധ നാശനഷ്ടവും വന്നിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി. വ്യാഴാഴ്ചയും പല്ലന്‍വാലയിലെ നിയന്ത്രണരേഖയ്ക്കു നേരെ പാക് സേന വെടിവയ്പ് നടത്തിയിരുന്നു.






