
സൗത്ത് മെക്സിക്കോ: അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച 49 പേര് പേര് ട്രക്ക് അപകടത്തില്‍ മരിച്ചു. 58 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 40 പേരുടെ നില ഗുരുതരമാണ്. അഭയാര്‍ത്ഥികളെ അനധികൃതമായി കടത്തിക്കൊണ്ടുവന്ന കാര്‍ഗോ ട്രക്ക് സതേണ്‍ മെക്സിക്കോയില്‍ ഒരു പാലത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടം. ട്രക്കിനുള്ളില്‍ ഞെരിഞ്ഞമര്‍ന്നാണ് പലരും മരിച്ചത്. നടപ്പാതകളില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതും കാണാമായിരുന്നു.
തലസ്ഥാന നഗരത്തിലെ ചിയപാസിലേക്ക് പോകുകയായിരുന്നു ട്രക്ക്. അപകടത്തില്പെട്ടവര് ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. എന്നാല്‍ പരിക്കേറ്റവരില്‍ ചിലര്‍ ഗ്വട്ടിമാലയില് നിന്നുള്ളവരാണെന്ന് പറഞ്ഞതായി പ്രതിരോധ വക്താവ് അറിയിച്ചു.
മധ്യ അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റത്തിന് ശ്രമിക്കുന്നവര്‍ പ്രധാനമായും തിരഞ്ഞെടുക്കുന്നത് മെക്സിക്കോ വഴിയുള്ള യാത്രയാണ്. ചരക്ക് വാഹനങ്ങളില്‍ ഇത്തരം കുടിയേറ്റ കള്ളക്കടത്ത് സംഘങ്ങളുടെ യാത്ര പതിവാണ്. 2500 ഡോളര്‍ മുതല്‍ 3500 ഡോളര്‍ വരെ ട്രക്ക് ജീവനക്കാര്‍ക്ക് നല്‍കിയാണ് ഇത്തരം അനധികൃത യാത്രകള്‍. ട്രക്ക് ജീവനക്കാര്‍ ഇവരെ അമേരിക്കയുടെ അതിര്‍ത്തിയില്‍ ഇറക്കി വിടുകയാണ് പതിവ്.






