2018ല്‍ സ്വീകരിച്ച പേപ്പര്‍രഹിത നയത്തിന്റെ ഭാഗമായി ലോകത്തിലെ ആദ്യ പേപ്പര്‍ രഹിത സിറ്റിയായി പ്രഖ്യാപിച്ച് ദുബായ് സര്‍ക്കാര്‍. ദുബായ് കരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പേപ്പര്‍ രഹിത സിറ്റിയെന്ന പ്രഖ്യാപനം നടത്തിയത്.
നാലു വര്‍ഷം മുമ്പ് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 2021ന് ശേഷം ദുബായിയില്‍ സര്‍ക്കാര്‍ ജീവനക്കാരോ ഉപഭോക്താവോ പേപ്പര്‍ രേഖകള്‍ അച്ചടിക്കേണ്ടതില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഓഫീസുകളിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഡിജിറ്റലൈസ് ചെയ്യും. 2018ല്‍ പദ്ധതി പ്രഖ്യാപനത്തിന് ശേഷം സര്‍ക്കാര്‍ ഓഫീസുകളില്‍ പേപ്പര്‍ ഉപയോഗം കുറച്ചു വരികയായിരുന്നു. തൊഴിലിടങ്ങളില്‍ ജോലിക്കാരുടെ സമയവും ലാഭിക്കുന്നതിന് പേപ്പര്‍ രഹിത പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ടെന്നും ദുബായ് ഭരണാധികാരി പറഞ്ഞു.
അഞ്ച് ഘട്ടങ്ങളിലായാണ് ഇത് നടപ്പില്‍വരുത്തിയത്. ഇതോടെ ദുബായിയിലെ 45 സര്‍ക്കാര്‍ വകുപ്പുകളും പേപ്പര്‍ രഹിതമായി. 1800 ഡിജിറ്റല്‍ സര്‍വീസുകള്‍ നടപ്പാക്കി. ഇതുവഴി 33.6 കോടി പേപ്പറുകളുടെ ഉപഭോഗം കുറയ്ക്കാനായെന്നും ഭരണകൂടം വ്യക്തമാക്കി.

Comments