
ദോഹ: വിദ്യാർത്ഥികളുടെ സർഗ്ഗാത്മക മികവുകൾക്ക് മാറ്റുകൂട്ടാനും അവരുടെ അവധിക്കാല ചിന്തകൾക്ക് ചിറകുനൽകാനുമായി
ഫ്രണ്ട്സ് കൾച്ചറൽ സെന്റർ (എഫ്.സി.സി.)സംഘടിപ്പിക്കുന്ന 'മലയാള മഴ – സമ്മർ ബൊനാൻസ 2026'.വൈവിധ്യമാർന്ന കലാ-സാഹിത്യ മത്സരങ്ങൾക്ക് തുടക്കമായി. വിദ്യാർത്ഥികളുടെ പ്രതിഭാസ്ഫുരണങ്ങളെ ദീപ്തമാക്കാൻ വ്യത്യസ്തങ്ങളായ മത്സരങ്ങളാണ് ഇത്തവണ എഫ്.സി.സി. ഒരുക്കിയിരിക്കുന്നത്. പ്രായത്തിനനുസരിച്ച് മൂന്ന് വിഭാഗങ്ങളിലായി കഥയും ക്യാമറയും റീലുകളുമായാണ്
മത്സരങ്ങൾ നടക്കുന്നത്.
ഗ്രേഡ് അടിസ്ഥാനത്തിൽ ജൂനിയർ (4–6), പ്രീ-സീനിയർ (7–9), സീനിയർ (10–12) എന്നി വിഭാഗങ്ങളിലായാണ് മത്സരങ്ങൾ.ജൂനിയർ വിഭാഗത്തിനായി 'എന്റെ വേനൽക്കാല ഓർമ്മകൾ' എന്ന വിഷയത്തിൽ സ്ക്രാപ്ബുക്ക് ചലഞ്ച്മത്സരവും, പ്രീ-സീനിയർ, സീനിയർ വിദ്യാർത്ഥികൾക്കായി ചിന്താശേഷിയും എഴുത്തുപാടവവും മാറ്റുരയ്ക്കുന്ന തത്സമയ രചനാ മത്സരവും .സീനിയർ വിദ്യാർത്ഥികൾക്കായി '60 സെക്കൻഡിൽ എന്റെ വേനൽക്കാല കഥ' എന്ന പേരിൽ ഇൻസ്റ്റഗ്രാം/സോഷ്യൽ മീഡിയ റീൽസ് മത്സരവുമാണ് സംഘടിപ്പിക്കുന്നത്.എൻട്രികൾ പൂർണ്ണമായും വിദ്യാർത്ഥികളുടെ സ്വന്തം സൃഷ്ടിയായിരിക്കണം.
മൗലികത, വിഷയത്തോടുള്ള പ്രസക്തി, അവതരണ ഭംഗി എന്നിവ വിലയിരുത്തിയാകും വിജയികളെപ്രഖ്യാപിക്കുക.വിദ്യാർത്ഥികളുടെ കലാ-സാഹിത്യ അഭിരുചികൾ മാറ്റുരയ്ക്കുന്ന ഏറ്റവും മികച്ച വേദിയാകുന്നമത്സരങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങളും കൂടുതൽ നിബന്ധനകളും ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് എഫ് സി സി ഭാരവാഹികൾ അറിയിച്ചു. വിശദവിവരങ്ങൾക്ക് 5553 6801, 6678 7007.എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഷഫീക്ക് അറയ്ക്കൽ





