തിരുവനന്തപുരം: നികുതി വെട്ടിച്ച് തന്റെ ഓഡി കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തുവെന്ന വിമര്‍ശനത്തിന് മറുപടിയായി നടനും ഇടത് എം.എല്‍.എയുമായ മുകേഷും പോണ്ടിച്ചേരിയില്‍ ഓഡി രജിസ്റ്റര്‍ ചെയ്തുവെന്ന സുരേഷ് ഗോപിയുടെ ആരോപണത്തില്‍ പ്രതികരണവുമായി മുകേഷ്. തന്റെ കാറും രജിസ്റ്റര്‍ ചെയ്തത് പോണ്ടിച്ചേരിയില്‍ ആണെന്ന സുരേഷ് ഗോപിയുടെ വാദം പൊളിഞ്ഞതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിന് താനില്ലെന്ന് മുകേഷ് പറഞ്ഞു.
ഇനി വെടി കൂടി പൊട്ടിക്കാന്‍ ഞാനില്ല. എന്റെ വാഹനം രജിസ്റ്റര്‍ ചെയ്തത് പോണ്ടിച്ചേരിയില്‍ അല്ലെന്ന് നിങ്ങള്‍ തന്നെ തെളിയിച്ചതാണ്. വ്യക്തമായ സര്‍ക്കാര്‍ രേഖകളോടെ സുരേഷ് ഗോപിയുടെ വാദം പൊളിഞ്ഞുവെന്നും മുഷേക് പറഞ്ഞു. വിവാദങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നും തന്നെ ഇക്കാര്യത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന നികുതി അടയ്ക്കാതെ പണം ലാഭിക്കുന്നതിന് നുരേഷ് ഗോപി തന്റെ ഓഡി കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതാണ് സോഷ്യല്‍ മീഡിയില്‍ ബി.ജെ.പിയെ വെട്ടിലാക്കിയ ആരോപണമായി ഉയര്‍ന്നത്. വിവാദത്തില്‍ സ്വയം പ്രതിരോധം തീര്‍ക്കുന്നതിന് ഇടത് എം.എല്‍.എ മുകേഷും തന്റെ ഓഡി കാര്‍ പോണ്ടിച്ചേരിയിലാണ് രജിസ്റ്റര്‍ ചെയ്തതെന്ന് സുരേഷ് ഗോപി ആരോപിക്കുകയായിരുന്നു.






