
മുംബൈ: ഭക്ഷ്യവസ്തുക്കൾ ന്യൂസ്പേപ്പറുകളിൽ പൊതിഞ്ഞ് നൽകുന്നതിന് വിലക്ക്. ന്യൂസ്പേപ്പറിൽ ഉപയോഗിക്കുന്ന മഷി ആരോഗ്യത്തിന് ഹാനികരമാവുമെന്ന കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് വിലക്കേർപ്പെടുത്തിയത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് കർശന നിർദേശം ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്.
ചൂടോടെ ഭക്ഷ്യവസ്തുക്കൾ ന്യൂസ്പേപ്പറിൽ പൊതിഞ്ഞ് നൽകുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഫുഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയിൽ വട പാവ്, പോഹ, മധുരപലഹാരങ്ങൾ, ഭേൽ മുതലായവ ന്യൂസ്പേപ്പറിൽ പൊതിഞ്ഞാണ് സാധാരണയായി നൽകുന്നത്.






