
മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയാതെ സൂചികകള്‍. ഫ്യൂച്ചര്‍ കരാറുകളുടെ പ്രതിമാസ കാലാവധി അവസാനിക്കുന്ന വ്യാഴാഴ്ച സൂചികകള്‍ നേരിയ നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്.
സെന്‍സെക്സ് 12.17 പോയിന്റ് താഴ്ന്ന് 57,794.32ലും നിഫ്റ്റി 9.60 പോയിന്റ് നഷ്ടത്തില്‍ 17,204ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വര്ഷാവസനമായതിനാല് നിക്ഷേപകര്‍ വിട്ടുനിന്നതും വിപണിയില്‍ പ്രതിഫലിച്ചു.
ബജാജ് ഓട്ടോ, ജെഎസ്ഡബ്ല്യു സറ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് നഷ്ടംനേരിട്ടത്. എന്‍ടിപിസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, സിപ്ല, എച്ച്സിഎല്‍ ടെക്, ഡോ.റെഡ്ഡീവ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു.






