.jpeg&w=1920&q=75)
വാഷിങ്ടൺ: വിമാനയാത്രക്കിടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്ന് മണിക്കൂർ വിമാനത്തിന്റെ ബാത്ത്റൂമിൽ ക്വാറന്റീനിൽ കഴിഞ്ഞ് അധ്യാപിക. യാത്രക്കിടെ തൊണ്ടവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൈയിലുണ്ടായിരുന്നു കോവിഡ് പരിശോധന കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തുകയായിരുന്നു.
സ്വിറ്റ്സർലാൻഡിലേക്കുള്ള വിനോദയാത്രക്കിടെയാണ് മരീസ ഫോട്ടിയോക്ക് രോഗബാധ സ്ഥിരീകരിച്ചത്.
ചിക്കാഗോയിൽ നിന്നായിരുന്നു ഇവർ ഐസ്ലാൻഡിലേക്കുള്ള വിമാനം കയറിയത്. അവിടെ നിന്നും സ്വിറ്റ്സർലാൻഡിലേക്ക് പോകാനായിരുന്നു പദ്ധതി.
വിമാനത്തിൽ കയറുന്നതിന് മുമ്പ് രണ്ട് തവണ പി.സി.ആർ പരിശോധനയും അഞ്ച് തവണ റാപ്പിഡ് ടെസ്റ്റും നടത്തി. പരിശോധനകളുടെ ഫലമെല്ലാം നെഗറ്റീവായിരുന്നു.
ഉടൻ തന്നെ വിമാന ജീവനക്കാരെ വിവരമറിയിച്ചു.
വിമാനത്തിന്റെ ജീവനക്കാർ തനിക്കായി സീറ്റ് ഒരുക്കാൻ ശ്രമിച്ചു. എന്നാൽ, വിമാനത്തിൽ യാത്രികരുടെ എണ്ണം കൂടുതലയാതിനാൽ അത് സാധ്യമായില്ല. തുടർന്ന് അധ്യാപിക വിമാനത്തിന്റെ ബാത്ത്റൂമിൽ ക്വാറന്റീനിലിരിക്കാൻ തീരുമാനിക്കുകയായിരുന്നു.







Comments