
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സെലിബ്രിറ്റി മേക്കപ്പ് ആര്ട്ടിസറ്റും ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസറ്റുമായ രഞ്ജു രഞ്ജിമാര്‍. ഇല്ലായ്മയില്‍ നിന്ന് വളര്‍ന്നുവന്നതിനെക്കുറിച്ചും മേക്ക്പ്പിലൂടെ സെലിബ്രിറ്റി ലോകത്തേക്ക് കടന്നതിനെക്കുറിച്ചുമൊക്കെ രഞ്ജു മുമ്പ് പറഞ്ഞിട്ടുണ്ട്. പുരുഷ ശരീരത്തില്‍ നിന്ന് കടന്നുവന്ന് സര്‍ജറിയിലൂടെ സ്ത്രീയായി മാറിയതിനെക്കുറിച്ചും രഞ്ജു പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹവും പ്രണയവും സംബന്ധിച്ച് ഉയരുന്ന ഗോസിപ്പുകളോട് പ്രതികരിക്കുകയാണ് രഞ്ജു.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് രഞ്ജു ഗോസിപ്പുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുന്നത്. വിവാഹം കഴിക്കണമെന്ന് തോന്നിയാല്‍ അതു തുറന്നു പറയാന്‍ മടിയില്ലെന്നും എന്നാല്‍ വിവാഹത്തെപ്പറ്റി താന്‍ ചിന്തിക്കുന്നേ ഇല്ലെന്നും രഞ്ജു കുറിച്ചു. വിവാഹമെന്നത് എന്താണെന്നും അത് നമ്മള്‍ക്ക് തരുന്ന ഉത്തരാവാദിത്വവും വളരെ വ്യക്തമായി മനസ്സിലാക്കുന്ന വ്യക്തിയാണ്. ഞങ്ങളിലേക്ക് വരുന്ന ഭൂരിപക്ഷം പുരുഷന്മാരുടെയും ലക്ഷ്യം എന്താണെന്ന് വളരെ വ്യക്തമായി എനിക്കറിയാം. വിവാഹ ജീവിതം സക്സസ് അല്ല എന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ ഒരു ഭാഗ്യപരീക്ഷണത്തിന് തല്ക്കാലം ഞാന്‍ ഇല്ല-രഞ്ജു കുറിച്ചു.






