
ഊഞ്ഞാലാട്ടത്തോട് യാതൊരു ഇഷ്ട കുറവും ഭയവുമില്ലാത്തവരാണ് മിക്കവരും. ഊഞ്ഞാലില് ആടാന് അത്രയ്ക്ക് ഇഷ്ടമാണെങ്കില് വ്യത്യസ്തമായ ഒരു ഊഞ്ഞാലില് ആടിയാലോ. ലോകത്തിലെ ഏറ്റവും വലിയ സാഹസിക ഊഞ്ഞാലാട്ടത്തിന് തയ്യാറാണെങ്കില് ചൈനയിലെ ചോങ് ക്വിങ് വാന് തീം പാര്ക്കിലേയ്ക്ക് പോരൂ. വിചാരിക്കുന്ന പോലെ അത്ര എളുപ്പമല്ല ഈ ആട്ടം. അസാധാരണ ധൈര്യമുള്ളവരാണ് ഈ ഊഞ്ഞാലില് കയറുന്നത്. നമ്മുടെ ഭാഷയില് പറഞ്ഞാല് ഇരട്ടചങ്കന്മാര് മാത്രം.
ചൈനയിലെ ആയിരമടി ഉയരമുള്ള മൗണ്ടന് റേഞ്ചിന്റെ മുകളിലാണ് ഊഞ്ഞാല് തയ്യാറാക്കിയിരിക്കുന്നത്. യാതൊരു സുരക്ഷ സംവിധാനങ്ങളുമില്ലാത്ത ഈ ആട്ടം ശരിക്കുമൊരു ഞാണിന്മേല് കളി തന്നെയാണ്. മൂടല് മഞ്ഞ് കാരണം ആയിരമടി താഴ്ച വ്യക്തമല്ലെന്നത് മാത്രമാണ് കേറുന്നവരുടെ ആശ്വാസം.
സോഷ്യല് മീഡിയയിലൂടെ ഈ ഊഞ്ഞാലാട്ടം ലോക ശ്രദ്ധ നേടുകയും ചെയ്തു. ലാസ് വേഗസിലെ 1150 അടി ഉയരമുള്ള ഊഞ്ഞാലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഊഞ്ഞാല്.







Comments