പുതുവര്‍ഷം പിറന്നപ്പോള്‍ റെക്കോര്‍ഡിട്ടത് അടല്‍ തുരങ്കം കൂടിയായിരുന്നു. ജനുവരി ഒന്നിന് 7,515 വാഹനങ്ങളാണ് അടല്‍ തുരങ്കം വഴി കടന്നു പോയത്. ലഹോള്‍ - സ്പിതി പൊലീസ് സൂപ്രണ്ട് മാനവ് വര്‍മയാണ് ഇക്കാര്യം അറിയിച്ചത്. 2020 ഡിസംബര്‍ 27നു 5,450 വാഹനങ്ങള്‍ കടന്നു പോയതായിരുന്നു ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്. പ്രതിദിനം ശരാശരി ആയിരത്തിനടുത്തു വാഹനങ്ങളാണു ഈ തുരങ്കം വഴി കടന്നു പോകാറുള്ളത്.
അറുപതിനായിരത്തലേറെ പേര് പുതുവര്‍ഷത്തില്‍ ഇതിലൂടെ കടന്നു പോയെന്നാണ് കണക്കാക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 13,058 അടിയോളം ഉയരത്തിലുള്ള റോതാങ് ചുരത്തിന്റെ അടിവാരത്തിലാണ് അടല്‍ തുരങ്കം സ്ഥിതി ചെയ്യുന്നത്. തുരങ്കത്തിന് 9.02 കിലോമീറ്ററാണു നീളം. ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ തുരങ്കം എന്ന വിശേഷണവും അടല്തുരങ്കത്തിനുണ്ട്. തുരങ്കത്തിനുള്ളിലൂടെ വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാം.
വാഹനവേഗം പ്രദര്‍ശിപ്പിക്കുന്ന ഡിജിറ്റല്‍ ഡിസ്പ്ലേകള്‍ തുരങ്കത്തില്‍ ഉണ്ട്. വാഹന നമ്പര്‍ തിരിച്ചറിയുന്ന ഓട്ടോമാറ്റിക് കാമറകളും തുരങ്കത്തില്‍ ഉണ്ട്. പ്രവേശന കവാടത്തില്‍ വാഹനങ്ങളുടെ പരമാവധി വേഗം മണിക്കൂറില്‍ 40 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം മൂവായിരത്തോളം കാറുകള്‍ക്കും ആയിരത്തി അഞ്ഞൂറോളം ട്രക്കുകള്‍ക്കും കടന്നു പോകാനാവും വിധമാണ് അടല്‍ തുരങ്കത്തിന്റെ രൂപകല്‍പ്പന.






