കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കൈക്കുഞ്ഞിനെ തട്ടിക്കെണ്ടുപോയ സ്ത്രീയെ നിമിഷങ്ങള്‍ക്കകം ഗാന്ധിനഗര്‍ പോലിസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം 3 മണിയോടുകൂടിയാണ് സംഭവം. ഏകദേശം 45 വയസ്സ് തോന്നിക്കുന്ന റോസ് ചുരിദാര്‍ ധരിച്ച സ്ത്രീയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം ആശുപത്രിക്ക് സമീപമുളള ഹോട്ടലില്‍ നിന്ന് സ്ത്രീയെയും കൈക്കുഞ്ഞിനെയും കണ്ടെത്തുകയായിരുന്നു. ശേഷം പോലീസ് കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി.
ഈ സ്ത്രീ ഏതാനും ദിവസങ്ങളായി ആശുപത്രിപരിസരത്ത് ഉണ്ടായിരുന്നതായി രോഗികളുടെ കൂട്ടരിപ്പുകാര് പറയുന്നു.






