
എന്തെങ്കിലും ആവശ്യത്തിനായി കുറച്ച് സമയം ക്യൂവില്‍ നില്ക്കാന് വളരെ ബുദ്ധിമുട്ടുന്നവരാണ് നമ്മളെല്ലാം. ക്യൂവില്‍ നിന്ന് വലിയൊരു തുക സമ്പാദിയ്ക്കുന്ന ഒരു വ്യക്തിയുടെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. യുകെ സ്വദേശിയായ ഫ്രെഡി ബെക്കിറ്റ് എന്ന വ്യക്തി ക്യൂ നിന്ന് ഒരു മണിക്കൂറില്‍ 20 പൗണ്ട് (ഏകദേശം 2,029.37 രൂപ) ആണ് സമ്പാദിയ്ക്കുന്നത്. ക്യൂവില്‍ നില്ക്കാന് ഇഷ്ടമില്ലാത്ത സമ്പന്നരായ ആളുകള്‍ക്ക് വേണ്ടിയാണ് ഫ്രെഡി ക്യൂ നില്‍ക്കുന്നത്.
ക്ഷമയോടെ ക്യൂവില്‍ നില്‍ക്കുന്നത് സ്വാഭാവികമാണ്. ഒരു ലണ്ടന്‍ സ്വദേശി ആയതിനാല്‍ 'ഒരു മികച്ച കല' എന്ന നിലയില്‍ ക്യൂ നില്ക്കുന്നു. തന്റെ ജോലി സാധാരണയായി ക്യൂവില്‍ നില്‍ക്കുന്നതാണെന്നും ഫ്രെഡി 'ദി സണ്‍' റിപ്പോര്‍ട്ടില്‍ പറയുന്നു. നല്ല പോലെ ജോലിയുള്ള ഒരു ദിവസം 160 പൗണ്ട് വരെ സമ്പാദിക്കാന്‍ കഴിയുമെന്ന് (ഏകദേശം രൂപ. 16,234.96) ഫ്രെഡി പറയുന്നു.
ക്യൂകള്‍ ഏതാനും മണിക്കൂറുകള്‍ക്കപ്പുറം നില നില്‍ക്കാത്തതിനാല്‍ തനിക്ക് മുഴുവന്‍ സമയവും ഈ ജോലി ചെയ്യാന്‍ കഴിയില്ലെന്നാണ് തന്റെ ജോലിയെക്കുറിച്ച് ഫഫ്രെഡി പറയുന്നത്. '' ഒരിക്കല്‍ V&A ക്രിസ്റ്റ്യന്‍ ഡിയര്‍ എക്സിബിഷനായി ക്യൂ ജോലിക്കായി എട്ട് മണിക്കൂര്‍ ജോലി ചെയ്തു. അറുപതുകളുടെ മധ്യത്തില്‍ പ്രായമുള്ള നല്ലവരായ ആളുകള്‍ക്കായിരുന്നു അത്. യഥാര്‍ത്ഥ ക്യൂയിംഗ് വെറും മൂന്ന് മണിക്കൂര്‍ മാത്രം ആയിരുന്നു. എന്നാല്‍ അവരുടെ ടിക്കറ്റുകള്‍ എടുക്കാനും അവര്‍ വരുന്നതുവരെ കാത്തിരിക്കാനും എന്നോട് ആവശ്യപ്പെട്ടു. അതിനാല്‍ എനിക്ക് മണിക്കൂറിന് 20 പൗണ്ട് സമ്പാദിച്ച് വി ആന്‍ഡ് എ മ്യൂസിയം കാണാന്‍ കഴിഞ്ഞു '' -അദ്ദേഹം പറയുന്നു.






