ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ പഠനം വീണ്ടും ഓണ്‍ലൈനായെങ്കിലും ക്ലാസുകള്‍ സംബന്ധിച്ചു കൃത്യമായ മാര്ഗനിര്ദേശമില്ലാത്തത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയക്രമവും ഘടനയും എങ്ങനെയെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടില്ല.
കുട്ടികള്‍ വരുന്നില്ലെങ്കിലും അധ്യാപകര്‍ സ്കൂളില്‍ ഹാജരാകണമെന്നാണു നിര്‍ദേശം. പക്ഷേ, സ്കൂളിലെത്തുന്ന അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസെടുത്താല്‍ സ്വന്തമായി ഫോണില്ലാത്ത കുട്ടികള്‍ക്ക് അതു കാണാനാകാത്ത സ്ഥിതിയാണ്.
ചെറിയ ക്ലാസുകളിലെ കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസിനായി രക്ഷിതാക്കളുടെ ഫോണിനെയാണ് ആശ്രയിക്കുന്നത്. പകല്‍ സമയം രക്ഷിതാക്കളില്‍ ഭൂരിഭാഗവും ജോലിക്കു പോകുന്നതിനാല്‍ ഈ സമയത്ത് ഫോണ്‍ ലഭ്യമല്ല. വൈകിട്ട് ആറിനു ശേഷം ക്ലാസ് എടുത്താലേ ഭൂരിഭാഗം കുട്ടികള്‍ക്കും പങ്കെടുക്കാനാകൂ എന്നതാണ് സാഹചര്യം.




