തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം ട്രാന്‍സ് ജെന്‍ഡര്‍ അനന്യ ജീവനൊടുക്കിയ സംഭവത്തില്‍, ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. പ്രീജിത്ത് എന്ന വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.
ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവുകള്‍ സംഭവിച്ചെന്നും തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് അനന്യ ജീവനൊടുക്കിയതെന്നും പരാതിയില്‍ പറയുന്നു.






