
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ മികച്ച ബാറ്റിങ്ങിലൂടെ ഇന്ത്യയെ വിജയത്തിന് തൊട്ടടുത്ത് എത്തിച്ച ശേഷം പുറത്തായ ദീപക് ചാഹറിനെ ആശ്വസിപ്പിച്ച് പ്രതിശ്രുത വധു ജയ ഭരദ്വാജ്. മത്സരത്തില്‍ ഇന്ത്യ തോറ്റതോടെ ചാഹറിന് സങ്കടമടക്കാന്‍ ആയിരുന്നില്ല. ബൗണ്ടറി ലൈനിന് അരികില്‍ ഇരുന്ന് താരം വിങ്ങിപ്പൊട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ജയ ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ താരത്തെ ആശ്വസിപ്പിച്ചത്.
ഇന്‍സ്റ്റഗ്രാമില്‍ ചാഹറിന്റെ മത്സരത്തില്‍ നിന്നുളള ചിത്രങ്ങളും പരിശീലനത്തിനിടേയുളള വീഡിയോയും നീണ്ട കുറിപ്പിനോടൊപ്പം ജയ പങ്കുവെച്ചിട്ടുണ്ട്. ദീപക് ചാഹറിനുളള അഭിനന്ദന പോസ്റ്റ് എന്ന തലക്കെട്ടോടെയാണ് ഇത് ആരംഭിക്കുന്നത്.






