
രാജ്കുമാര് റാവുവും ഭൂമി പട്നേക്കറും പ്രധാന വേഷത്തിലെത്തുന്ന ബധായി ദോയുടെ ട്രെയ്ലര് പുറത്തിറങ്ങി. സ്വവര്‍ഗാനുരാഗം പ്രമേയമായി വരുന്ന ചിത്രം ഹര്ഷവര്ധന് കുല്‍ക്കര്‍ണിയാണ് സംവിധാനം ചെയ്യുന്നത്.
സീമ പഹ്വ, ഷീബ ചദ്ദ, നിതേശ് പാണ്ഡെ, ശശി ഭൂഷണ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് വേഷങ്ങളിലെത്തുന്നത്.
പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ രാജ്കുമാര് എത്തുന്ന ചിത്രത്തില്‍ പി.ടി ടീച്ചറായാണ് ഭൂമി വേഷമിടുന്നത്. വിനീത് ജെയ്ന്‍ ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. അക്ഷത് ഗില്‍ഡിയാല്‍, സുമന് അധികാരി, ഹര്ഷവര്ധന് കുല്‍ക്കര്‍ണി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ഫെബ്രുവരി 11 നാണ് ചിത്രം തീയേറ്റര്‍ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.






