
സിനിമ ഉപേക്ഷിച്ച് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്ന വ്യാജവാര്‍ത്തയില്‍ രസകരമായ പ്രതികരണവുമായി നടി തൃഷ. താനായി എന്തെങ്കിലും കൂട്ടി ചേര്‍ക്കാനുണ്ടോ എന്നും അതോ ഇന്നത്തെ കെട്ടുകഥകളുടെ ക്വാട്ട കഴിഞ്ഞോ എന്നും നടി ചോദിക്കുന്നു.
‘ഞാന്‍ സിനിമ വിട്ടെന്നും, വലിയ ധനികനായ ഒരു ബിസിനസ്സുകാരനെ വിവാഹം കഴിച്ചെന്നും, ഇന്നലെ രണ്ടു വയസ്സ് തികഞ്ഞ നാല് ഇരട്ടക്കുട്ടികളെ വളര്‍ത്തുകയാണെന്നും കേള്‍ക്കുന്നു. ഇനി ഞാന്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനുണ്ടോ, അതോ ഇന്നത്തെ സാങ്കല്‍പ്പിക കഥകളുടെ ക്വാട്ട തികച്ചോ ? ’തൃഷയുടെ വാക്കുകള്‍.






