ഗായികയും അഭിനേത്രിയും അവതാരകയുമായ റിമി ടോമിയുടെ അമ്മ റാണി ടോമിയുടെ നൃത്ത വീഡിയോ വൈറൽ ആകുന്നു. നടിയും റിമിയുടെ സഹോദരഭാര്യയുമായ മുക്തയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘മമ്മിയേ പൊളിച്ചു കേട്ടോ’ എന്ന അടിക്കുറിപ്പോടെയാണ് മുക്തയുടെ പോസ്റ്റ്.
പ്രേമോദാരനായ് അണയൂ നാഥാ’ എന്ന ഗാനത്തിനൊപ്പമാണ് റാണി നൃത്തം ചെയ്യുന്നത്. മുൻപും റാണി ടോമിയുടെ നൃത്ത വീഡിയോകൾ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. റിമിയും മുക്തയുമാണ് റാണിയുടെ അസാമാന്യ പ്രകടനങ്ങൾ പ്രേക്ഷകർക്കു പരിചയപ്പെടുത്തിയത്.

റാണി ടോമിയുടെ നൃത്ത പ്രകടന വീഡിയോ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. നിരവധി പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. ഈ പ്രായത്തിലും തികഞ്ഞ ഊർജത്തോടെയും പ്രസരിപ്പോടെയും നൃത്തം അഭ്യസിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന റാണി വലിയ പ്രചോദനമാകുന്നു എന്നാണ് ആസ്വാദകപക്ഷം.
റാണി ഇപ്പോഴും നൃത്തം പഠിക്കുന്നുണ്ട്. ലോക്ഡൗൺ കാലത്ത് മമ്മി കൂടുതൽ സമയവും പാട്ടും ഡാൻസും പരിശീലിക്കുകയാണെന്ന് റിമി ടോമി തന്നെ വ്യക്തമാക്കിയിരുന്നു. ഓൺലൈനായാണ് പരിശീലനം. കോവിഡ് പ്രതിരോധ സന്ദേശം നൽകുന്ന പാട്ടിനൊപ്പം റാണി ചുവടുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Comments