വിക്രവും മകന് ധ്രുവ് വിക്രവും സ്ക്രീനില്‍ ആദ്യമായി ഒരുമിച്ചെത്തുന്നതിന്റെ പേരില്‍ പ്രേക്ഷകരുടെ സവിശേഷ ശ്രദ്ധ ലഭിച്ച ചിത്രമാണ് മഹാന്. ഡയറക്റ്റ് ഒടിടി റിലീസ് ആയി നാളെ ആമസോണ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. ‘മിസ്സിംഗ് മീ’ എന്ന ഗാനം റാപ് സ്വഭാവത്തിലുളളതാണ്. തമിഴിലും ഇംഗ്ലിഷിലും വരികളുണ്ട്. വരികള്‍ എഴുതിയിരിക്കുന്നത് ആലാപനവും ധ്രുവ് വിക്രമാണ്. സന്തോഷ് നാരായണന്റേതാണ് സംഗീതം.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ഗാന്ധി മഹാന് എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ദാദ എന്നാണ് ധ്രുവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബോബി സിംഹ, സിമ്രാന്, വാണി ഭോജന്, ആടുകളം നരേന്, ഗജരാജ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം എസ് എസ് ലളിത് കുമാര്‍ ആണ്. ശ്രയസ് കൃഷ്ണയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് വിവക് ഹര്ഷന്, സംഘട്ടനം ദിനേശ് സുബ്ബരായന്‍.

Comments