
മുംബൈ: ആഗോള തലത്തില്‍ വിപണിയില്‍ രണ്ടാം ദിവസവും സൂചികയില്‍ കനത്ത നഷ്ടം. വിപണിയെ ബാധിച്ചത് റഷ്യ-യുക്രെയിന്‍ സംഘര്‍ഷമാണ്. നിഫ്റ്റി 16,850ന് താഴെ എത്തി.
ജെഎസ്ഡബ്ല്യു സ്റ്റീല്‍, എച്ച്ഡിഎഫ്സി ലൈഫ്, ഐടിസി, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ പ്രധാനമായും നഷ്ടംനേരിട്ടത്. സെന്‍സെക്സ് 1,747.08 പോയന്റ് നഷ്ടത്തില്‍ 56,405.84ലിലും നിഫ്റ്റി 532 പോയന്റ് താഴ്ന്ന് 16,842ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ്, പൊതുമേഖല ബാങ്ക്, ഫാര്‍മ, എഫ്എംസിജി, മെറ്റല്‍, റിയാല്‍റ്റി, ക്യൂപിറ്റല്‍ ഗുഡ്സ് സൂചികകള്‍ 2-6ശതമാനം നഷ്ടംനേരിട്ടു.






