
കുഞ്ചാക്കോ ബോബന് നായകനാകുന്ന 'ഒറ്റ്' എന്ന ചിത്രത്തിലെ പ്രണയഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍. ഒരേ നോക്കില്‍ എന്നു തുടങ്ങുന്ന പാട്ടാണ് ചുരുങ്ങിയസമയത്തിനകം ആസ്വാദകശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രത്തിലെ ആദ്യഗാനമാണിത്. പ്രണയദിനത്തില്‍ പുറത്തിറങ്ങിയ പാട്ടില്‍ മനോഹര പ്രണയ ദൃശ്യങ്ങളാണ് ഉള്‍ക്കൊളളിച്ചിരിക്കുന്നത്.
ശ്വേത മോഹനാണ് ഒരേ നോക്കില്‍ എന്ന മെലഡി ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാര്‍ വരികള്‍ കുറിച്ച പാട്ട് എ.എഫ് കാസിഫ് ഈണമൊരുക്കി. പാട്ട് ഇതിനോടകം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി കഴിഞ്ഞു.
ഫെല്ലിനി ടിപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റ്. കുഞ്ചാക്കോ ബോബനൊപ്പം അരവിന്ദ് സ്വാമിയും മുഖ്യവേഷത്തിലെത്തുന്നു. ഇഷ റെബ്ബയാണ് നായിക. ചാക്കോച്ചന് ആളാക്കെ മാറി യെന്നാണ് പാട്ട് കണ്ട് പ്രേക്ഷകര്‍ പറഞ്ഞത്.






