തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ചു സര്‍ക്കാര്‍ ഉത്തരവായി. ഇത് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. കോവിഡ് വ്യാപനതോത് കുറഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്താണ് വര്‍ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയത്.
ഗര്‍ഭിണികള്‍, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍, പ്രത്യേക പരിഗണന ആവശ്യമുള്ള വിഭാഗം എന്നിവര്‍ക്കാണ് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.






