കഷണ്ടി ഒരു കുറവല്ലെന്നും സിനിമയിൽ പോലും അതിന് വിലയുണ്ടെന്ന് തെളിയിച്ച ഒട്ടേറെ താരങ്ങൾ തെന്നിന്ത്യൻ സിനിമാലോകത്തുണ്ട്. വിഗ് വയ്ക്കാതെ ചില താരങ്ങൾ പുറത്തിറങ്ങാറില്ലല്ലോ എന്ന ചോദ്യവുമായി എത്തിയ ഒരാൾക്ക് നടനും തിരക്കഥാകൃത്തുമായ മുരളീ ഗോപി കൊടുത്ത മറുപടി ഇപ്പോൾ സൈബർ ഇടങ്ങളിൽ വൈറലാണ്.
പുതിയ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് താരം പങ്കിട്ടത്. മൊട്ടയടിച്ച രൂപത്തിലാണ് മുരളീ ഈ ചിത്രത്തിൽ. ഇതിന് താഴെയാണ് ഒരാൾ ചോദ്യവുമായി എത്തിയത്. ‘ എന്ത് കൊണ്ടാണ് സൂപ്പർസ്റ്റാറുകൾ അവരുടെ കഷണ്ടി പുറത്തുകാണിക്കാത്തത്. എന്നാലും നിങ്ങളെ പോലുള്ള ചില താരങ്ങൾ ഇടയ്ക്ക് കഷണ്ടിത്തല പുറത്തുകാണിക്കുകയും ചില നേരങ്ങളിൽ തൊപ്പി കൊണ്ട് മറയ്ക്കുകയും ചെയ്യുന്നു.അതെന്തായിരിക്കും?’ ഇതായിരുന്നു ഒരാളുടെ സംശയം. ‘അത് പൗരൻ എന്ന നിലയിലുള്ള മൗലിക അവകാശങ്ങൾ െകാണ്ടാകാം’ എന്നാണ് മുരളീഗോപിയുടെ മറുപടി.






