
സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായ പവഴമല്ലിക്ക് ചുവടുവെച്ച് ഇഷാനി കൃഷ്ണയും സഹോദരി ഹന്‍സികയും. ഇരുവരുടെയും തകര്‍പ്പന്‍ ഡാന്‍സ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ‘പവഴമല്ലി ട്രെന്‍ഡിന് താമസിച്ചുപോയെങ്കിലും ഞങ്ങള്‍ ഡാന്‍സ് ചെയ്യുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ഇഷാനി വീഡിയോ പങ്കുവെച്ചത്.
പച്ച നിറത്തിലുളള സാരി അണിഞ്ഞാണ് ഇഷാനി ചുവടുവെക്കുന്നത്. പര്‍പ്പിള്‍ നിറത്തിലുളള സാരിയണിഞ്ഞായിരുന്നു ഹന്‍സികയുടെ ഡാന്‍സ്. ഇരുവരുടെയും തകര്‍പ്പന്‍ എനര്‍ജിയും ഭാവപ്രകടനങ്ങളുമാണ് ഡാന്‍സ് വീഡിയോയുടെ ഹൈലൈറ്റ്. ചുരുങ്ങിയ സമയത്തിനുളളില്‍ നാല് ദശലക്ഷത്തോളം കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയത്.
ഡാന്‍സ് വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അച്ഛന്‍ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയും സഹോദരി അഹാന കൃഷ്ണയുമടക്കം നിരവധിപ്പേരാണ് ഡാന്‍സിനെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. എന്റെ പവഴമല്ലി എന്നാണ് വീഡിയോയില്‍ ഹന്‍സിക കമന്റ് ചെയ്തിരിക്കുന്നത്.






