
ബോളിവുഡിന്റെ ഹാര്‍ട്ട്ത്രോബ് പവര്‍ കപ്പിള്‍സാണ് വിക്കി കൗശാലും കത്രീന കെയ്ഫും. ഒരു സിനിമയില്‍ പോലും ഒരുമിച്ചഭിനയിക്കാതെ വളരെ അപ്രതീക്ഷിതമായി തുടങ്ങിയ പ്രണയവും വാര്‍ത്തകളില്‍ അധികം നിറയാത്തൊരു ഡേറ്റിംഗും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് നടത്തിയ ഒരു ആഡംബര വിവാഹവുമായിരുന്നു ഇവരുടേത്.
പരസ്പരം നല്ല രീതിയില്‍ മനസ്സിലാക്കുന്ന, സ്നേഹിക്കുന്ന, ബോറടിയില്ലാതെ കേള്‍ക്കുകയും ചെയ്യുന്ന ദമ്പതിമാരാണ് ഇവര്‍. ഇക്കഴിഞ്ഞ വര്‍ഷം ഇവരുടെ ജീവിതത്തിലേക്ക് ആദ്യത്തെ കണ്മണിയായി ഒരു മകനും ജനിച്ചു. കരിയറിലും വ്യക്തിജീവിതത്തിലും ഏറ്റവും നല്ല സമയത്തിലൂടെയാണ് ഇവര്‍ രണ്ടാളുമിപ്പോള്‍ കടന്നു പോകുന്നത്.
ഇപ്പോഴിതാ വിക്കിയുടെ 38-ാം ജന്മദിനത്തില്‍ വൈകാരികമായ ഒരു കുറിപ്പും ജന്മദിനാശംസകളും പങ്കിടുകയാണ് കത്രീന കെയ്ഫ്. പുല്‍ത്തകിടയില്‍ വിക്കിയ്ക്കൊപ്പമുള്ള കാന്‍ഡിഡ് ചിത്രങ്ങള്‍ക്കൊപ്പം മുഖം കാണിക്കാതെയുള്ള വിഹാന്റെ ചിത്രവും കത്രീന പങ്കുവച്ചിട്ടുണ്ട്. ഭർത്താവിനോടുള്ള സ്നേഹവും നന്ദിയും ആരാധനയും പ്രതിഫലിപ്പിക്കുന്ന വൈകാരികമായ ഒരു കുറിപ്പും ചിത്രങ്ങള്‍ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്.
‘‘ജന്മദിനാശംസകൾ....
അതേ സ്ഥലം, 2 വർഷങ്ങൾക്ക് ശേഷവും എത്രമാത്രം മാറിയിരിക്കുന്നു...പ്രാർത്ഥന, ക്ഷമ, വിശ്വാസം...
ഇന്ന് ഞങ്ങൾ നിങ്ങളുടെ ജന്മദിനം ഏറ്റവും കൂടുതൽ സന്തോഷത്തോടെ ആഘോഷിക്കുന്നത് ഞങ്ങളുടെ കൊച്ചു മാലാഖയോടൊപ്പമാണ്...എന്റെ ഹൃദയം നന്ദികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു...
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, 99% സമയവും ഒരു വിശുദ്ധന്റെ ക്ഷമയോടെ, ശക്തിയുടെയും സ്നേഹത്തിന്റെയും വെളിച്ചത്തിന്റെയും ഒരു സ്തംഭമായിരുന്നു നിങ്ങൾ (ഒരുപക്ഷേ 98 ശതമാനം)....
നീ ആരാണെന്ന് കരുതി മാത്രമല്ല ഞാൻ നിന്നെ സ്നേഹിക്കുന്നത് (കണ്ടെത്താൻ പ്രയാസമുള്ള ഒരു മാതൃകാപരമായ മനുഷ്യൻ), അതിലുപരി നിനക്ക് ഉത്തരം കണ്ടെത്താൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് ഞാൻ നിന്നോട് ചോദിക്കുന്ന അനന്തമായ ചോദ്യങ്ങൾ നീ ആസ്വദിക്കുന്നതു കൊണ്ടു കൂടിയാണ്...
അതെ, നീയിപ്പോള്‍ മിതോളജി, എഐ, വാട്ടർപ്രൂഫിംഗ്, മേക്കപ്പ്, ആരോഗ്യം, ബിസിനസ്സ്, എല്ലാം എന്നിവയിൽ വിദഗ്ദ്ധനാണ്. ‘എന്താണെങ്കിൽ’ എന്നതുൾപ്പെടെ പൊതുവായ സാഹചര്യങ്ങളും അതിനിടയിലുള്ള മറ്റെല്ലാ കാര്യങ്ങളും...
നീ ഉണരുന്ന സമയത്തിനും എന്റെ ചോദ്യങ്ങൾ ആരംഭിക്കുന്ന നിമിഷത്തിനും ഇടയിൽ ഒരു കട്ടൻ കാപ്പി (അല്ലെങ്കിൽ 2) കുടിക്കാൻ കുറച്ച് അധിക നിമിഷങ്ങളും സമയവും കിട്ടട്ടെ എന്ന് ഞാൻ നിങ്ങളുടെ ജന്മദിനത്തില്‍ ആശംസിക്കുന്നു...’’ എന്നാണ് കത്രീന കെയ്ഫ് കുറിച്ചിരിക്കുന്നത്. വിക്കിക്കും മകനായ വിഹാന്‍ കൗശാലിനും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടാണ് കത്രീനയുടെ കുറിപ്പ്. വിക്കിയ്ക്ക് വേണ്ടി ‘ഹാപ്പി ബര്‍ത്ത്ഡേ പാപ്പ...’ എന്നെഴുതിയ കേക്കിന്റെ ചിത്രവുമുണ്ട്. നിമിഷനേരം കൊണ്ട് ആരാധകര്‍ ഏറ്റെടുത്ത ചിത്രത്തിന് താഴെ ആശംസകളും സ്നേഹവുമൊക്കെ നിറയുന്നുണ്ട്. കരീന കപൂർ ഖാൻ, അനന്യ പാണ്ഡെ തുടങ്ങി നിരവധി സഹതാരങ്ങളും വിക്കിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്.






