
മുംബൈ: അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് പ്രത്യേക യൂണിറ്റ് രൂപീകരിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ). രാഷ്ട്രീയ നേതാക്കളുടെയും പ്രമുഖ വ്യവസായികളുടെയും പേരുകള്‍ ദാവൂദിന്റെ ഹിറ്റ്ലിസ്റ്റിലുണ്ടെന്നും എന്‍.ഐ.എ. വെളിപ്പെടുത്തി. ഇതുസംബന്ധിച്ച് മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എന്‍.ഐ.എ. ഏറ്റെടുത്തു തുടരന്വേഷണം നടത്തുകയാണ്.
സ്ഫോടക വസ്തുക്കളും മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്താനും അതുവഴി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ അക്രമം അഴിച്ചുവിടാനും ദാവൂദിന്റെ പ്രത്യേക യൂണിറ്റ് പദ്ധതിയിട്ടതായി എന്‍.ഐ.എയുടെ എഫ്.ഐ.ആറില്‍ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹിയിലും മുംബൈയിലുമാണ് ദാവൂദ് കണ്ണുവച്ചിരിക്കുന്നതെന്നും എഫ്.ഐ.ആറിലുണ്ട്. മഹാരാഷ്ട്രയും മുംബൈയും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചില വമ്പന്‍ വ്യവസായികള്‍ ദാവൂദിന്റെ "ഡി കമ്പനി"ക്കു സാമ്പത്തിക സഹായം ചെയ്യുന്നുണ്ടെന്നതിനു തെളിവു ലഭിച്ചതായി അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് വരുംദിവസങ്ങളില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ എന്‍.ഐ.എ. പുറത്തുവിടും.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കിയെന്നു ചൂണ്ടിക്കാട്ടി ദാവൂദ് ഇബ്രാഹിമിനും കൂട്ടാളികള്‍ക്കുമെതിരേ അടുത്തിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദാവൂദിന്റെ സഹോദരന് ഇക്ബാല്‍ കസ്കറിനെയും സഹായികളെയും സംഘാംഗങ്ങളെയും ഇ.ഡി. ചോദ്യംചെയ്യുമെന്നാണു സൂചന. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇക്ബാല്‍ കസ്കറിനെ ഈ മാസം 24 വരെ ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടു.
ആക്രമണങ്ങള്‍ നടത്താന്‍ പ്രത്യേക യൂണിറ്റ് രൂപീകരിച്ചു, "ഡി കമ്പനി"ക്കു വ്യവസായികളുടെ സാമ്പത്തിക സഹായം നല്കാന് ഡല്‍ഹിയിലും മുംബൈയിലു




