
മലയാളികള്‍ക്ക് പ്രിയപ്പെട്ട സംവിധായകനാണ് ജോണി ആന്റണി. സഹസംവിധായകനായി തുടക്കം കുറിച്ച ജോണി ആന്റണി സിഐഡി മൂസ എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. ഇന്ന് പക്ഷേ ജോണി ആന്റണി സംവിധായകന് മാത്രമല്ല മികച്ച അഭിനേതാവ് കൂടിയാണ്. സ്ക്രീനില്‍ മുഖം തെളിയുമ്പോഴേ ഈ താരം പ്രേക്ഷകരെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയുമൊക്കെ ചെയ്യാറുണ്ട്. അടുത്തിടെ ഇറങ്ങിയ ആറാട്ട്, ഹൃദയം, തിരുമാലി, മെമ്പര്‍ രമേശന് ഒമ്പതാം വാര്‍ഡ് എന്നിങ്ങനെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിലെല്ലാം ചിരിസാന്നിധ്യമായി ജോണി ആന്റണി നിറഞ്ഞു നില്‍പ്പുണ്ട്.
ജോണി ആന്റണിയെ സ്ക്രീനില്‍ കാണാന്‍ പ്രേക്ഷകര്‍ മാത്രമല്ല സഹപ്രവര്‍ത്തകരും ഇഷ്ടപ്പെടാറുണ്ട്. അതിലൊരാളാണ് നടന് വിജയരാഘവന് എന്ന് തുറന്നു പറയുകയാണ് താരം. ‘ആറാട്ട്’ സിനിമയുടെ ഷൂട്ടിനിടയില്‍ നടന് വിജയരാഘവന് തനിക്ക് നല്കിയ പ്രോത്സാഹനത്തെ കുറിച്ച് തുറന്നു ഒരു മാധ്യമത്തോട് തുറന്നു പറയുകയാണ് ജോണി ആന്റണി.
‘‘ആറാട്ടിന്റെ ഷൂട്ടിങ് തുടങ്ങി രണ്ടാം ദിവസം കുട്ടേട്ടനുമൊത്ത് (വിജയരാഘവന്) അഭിനയിക്കുകയാണ്. ഷൂട്ട് കഴിഞ്ഞപ്പോള്‍ കുട്ടേട്ടന് എന്നെ വിളിച്ച് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞു. ഒന്നിച്ചിരിക്കുന്നതിനിടയില്, ‘ജോണി ഇനി സംവിധാനം ചെയ്യേണ്ടാ, അഭിനയിച്ചാല്‍ മതി, നല്ലതാണ്, നന്നാവുന്നുണ്ട്’’ എന്ന് പറഞ്ഞു. അതെനിക്ക് കുറേകൂടി സന്തോഷവും ആത്മവിശ്വാസവും നല്കി. നമ്മളെ സ്നേഹിക്കുന്ന, നമ്മള് ബഹുമാനിക്കുന്ന ആളുകള്‍ പറയുന്ന നല്ല വാക്കുകള്‍ പ്രചോദനമാണ്. ഞാനൊക്കെ ഒരു തലോടലു കിട്ടിയാല്‍ മാത്രം മുന്നോട്ട് പോവുന്ന ഒരു സാധാരണ മനുഷ്യനാണ്.’’ ജോണി ആന്റണി പറയുന്നു.
തുളസീദാസ്, ജോസ് തോമസ്, നിസാര്‍,താഹ, കമല്‍ എന്നിവരുടെയെല്ലാം അസിസ്റ്റന്റായി ജോണി ആന്റണി പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.ഐ.ഡി. മൂസ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായും തിളങ്ങി. പിന്നീട്, കൊച്ചിരാജാവ്, തുറുപ്പുഗുലാന്‍,ഇന്‍സ്പെക്ടര്‍ ഗരുഡ്, സൈക്കിള്‍, ഈ പട്ടണത്തില്‍ ഭൂതം, മാസ്റ്റേഴ്സ്, താപ്പാന, ഭയ്യ ഭയ്യ, തോപ്പില്‍ ജോപ്പന് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
ഉദയപുരം സുല്‍ത്താന്‍, ഈ പറക്കും തളിക പോലുള്ള ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നുവെങ്കിലും രഞ്ജിത്ത് സംവിധാനം ചെയ്ത ‘ഡ്രാമ’ എന്ന ചിത്രത്തിലെ മുഴുനീള കഥാപാത്രമാണ് അഭിനയജീവിതത്തില്‍ ജോണി ആന്റണിയ്ക്ക് വഴിത്തിരിവായത്. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, ഗാനഗന്ധര്വ്വന്, വരനെ ആവശ്യമുണ്ട്, അയ്യപ്പനും കോശിയും, ഓപ്പറേഷന് ജാവ, ഹോം, എല്ലാം ശരിയാകും എന്നിങ്ങനെ ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ മെമ്ബര്‍ രമേശന് ഒമ്പതാം വാര്‍ഡ് വരെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടാന്‍ ഈ നടന് സാധിച്ചു.






