
വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് റഷ്യയുടെ യുക്രൈന് അധിനിവേശം. ഒരുപാട് പേരും ജീവന് നഷ്ടപ്പെടുകയും ഭീഷണി നേരിടുകയും ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ മീഡിയയിലൂടെ ലോകം അറിഞ്ഞു കൊണ്ടിരിക്കുകയാണ്. യുക്രൈന് അധിനിവേശവുമായി ശക്തമായി റഷ്യ മുന്നോട്ട് പോകുന്നതില്‍ പ്രതിഷേധിച്ച് റഷ്യയിലുള്ള സിനിമാ റിലീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് ഹോളിവുഡിലെ പ്രമുഖ സ്റ്റുഡിയോകളായ ഡിസ്നിയും വാര്‍ണര്‍ ബ്രദേഴ്സും സോണിയും. പ്രധാനപ്പെട്ട റിലീസുകള്‍ അടുത്ത ദിവസങ്ങളില്‍ നടക്കാനിരിക്കെയാണ് റിലീസുകള്‍ നിര്‍ത്തിവെക്കുന്നതായി പ്രൊഡക്ഷന്‍ ഹൗസുകള്‍ തിങ്കളാഴ്ച അറിയിച്ചത്.
പിക്സര്‍ ആനിമേഷന്‍ സ്റ്റുഡിയോയുടെ ‘ടേണിങ് റെഡ്’ മതല്‍ റഷ്യയില്‍ സിനിമകളുടെ തിയേറ്റര്‍ റീലിസുകള്‍ നിര്‍ത്തുകയാണെന്ന വാള്‍ട്ട് സിഡ്നി അറിയിച്ചു. റഷ്യയില്‍ മാര്‍ച്ച് 10നാണ് ‘ടേണിങ് റെഡ്’ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ഇപ്പോഴുള്ള പ്രശ്നങ്ങള്‍ അവസാനിച്ചശേഷം സാഹചര്യമനുസരിച്ച് ഭാവിയിലെ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഇപ്പോള്‍ യുക്രൈനിലെ അഭയാര്‍ഥികളുടെ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് അടിയന്തര സഹായം നല്‍കുകയാണ് ഞങ്ങളുടെ തീരുമാനമെന്ന് ഡിസ്നി പ്രസ്താവനയില്‍ അറിയിച്ചു. മാനുഷികമായ സഹായങ്ങള്‍ നല്കാന് ഞങ്ങള്‍ എന്‍.ജി.ഒയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.
കൂടാതെ ‘ദ ബാറ്റ്മാന്’ എന്ന ചിത്രം റഷ്യയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് വാര്‍ണര്‍ മീഡിയയും അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് മൂന്നിനാണ് ബാറ്റ്മാന് റഷ്യയില്‍ റിലീസാകേണ്ടിയിരുന്നത്. യുദ്ധവും അതിനെതുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്കും സമാധാനമായ അന്ത്യവും പരിഹാരവുമുണ്ടാകാനായി കാത്തിരിക്കുകയാണെന്ന് വാര്‍ണര്‍ മീഡിയ അറിയിച്ചു. തിങ്കളാഴ്ച വാള്‍ട്ട് ഡിസ്നി കമ്പനിയുടെ സമാനമായ തീരുമാനത്തെ തുടര്‍ന്നാണ് വാര്‍ണര്‍ ബ്രദേഴ്സിന്റെ നീക്കം.
ഡിസ്നിയും വാര്‍ണര്‍ ബ്രദേഴ്സും തീരുമാനങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സോണിയും അത് പിന്തുടര്ന്നത്.
‘‘യുക്രൈനില്‍ നടന്നുകൊണ്ടിരിക്കുന്ന സൈനിക നടപടിയും അതിന്റെ ഫലമായുണ്ടാകുന്ന അനിശ്ചിതത്വവും മാനുഷിക പ്രതിസന്ധിയും കണക്കിലെടുത്ത്, ‘മോര്‍ബിയസി’ന്റെ വരാനിരിക്കുന്ന റിലീസ് ഉള്‍പ്പെടെ റഷ്യയിലെ ഞങ്ങളുടെ പ്ലാന്‍ ചെയ്ത തിയറ്റര്‍ റിലീസുകള്‍ ഞങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തും,’’ സോണി പ്രസ്താവനയില്‍ അറിയിച്ചു. ഈ പ്രതിസന്ധി വേഗത്തില്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും സോണി വ്യക്തമാക്കി.
ചലചിത്ര വ്യവസായത്തില്‍ ഹോളിവുഡിന്റെ പ്രധാന വിപണിയാണ് റഷ്യ എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സോണിയുടെ ‘സ്പൈഡര്മാന്: നോ വേ ഹോം’ ലോകമെമ്പാടുമുള്ള ടിക്കറ്റ് വില്‍പ്പനയില്‍ 1.85 ബില്യണ്‍ ഡോളറാണ് നേടിയത്. ഇതില്‍ 46.7 ദശലക്ഷം ഡോളര്‍ റഷ്യയില്‍ നിന്നാണ് ലഭിച്ചത്. കൂടാതെ സോണിയുടെ ഏറ്റവും പുതിയ റിലീസായ ‘അണ്‍ചാര്‍ട്ടഡ്’ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ റഷ്യയില്‍ നിന്ന് ഏകദേശം 20 മില്യണ്‍ ഡോളറാണ് നേടിയത്. നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതിലും യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തെ അപലപിക്കുന്നതിലും അന്താരാഷ്ട്ര സമൂഹത്തിനൊപ്പം നില്‍ക്കുന്നുവെന്ന് മോഷന്‍ പിക്ചര്‍ അസോസിയേഷന് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. റഷ്യന്‍ ചലച്ചിത്ര വ്യവസായത്തെ അന്താരാഷ്ട്ര തലത്തില്‍ ബഹിഷ്കരിക്കാന്‍ യുക്രൈന് ഫിലിം അക്കാദമി ആഹ്വാനം ചെയ്തിരുന്നു.






