
ലോകത്തു തന്നെ ആദ്യമെന്ന അവകാശവാദവുമായി വനിതകളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ക്ക് പ്രാമുഖ്യം നല്കുന്ന ഒ.ടി.ടി പ്ളാറ്റ്ഫോം വരുന്നു. 'ക്ലീന്‍സ്ലേറ്റ്' എന്ന പേരിലാണ് ഇ-സ്ട്രീമിങ് സര്‍വീസ് ആരംഭിയ്ക്കുന്നത്. സഹോദരിയും നടിയുമായ അനുഷ്ക ശര്‍മയ്ക്കൊപ്പം ക്ലീന്‍സ്ലേറ്റ് ഫിലിംസിന്റെ സഹസ്ഥാപകനാണ് കര്‍ണേഷ്. സിനിമകള്‍, വെബ് സീരീസ്, ഡോക്യു-സീരീസ് തുടങ്ങിയ വിഭാഗങ്ങളിലായി അന്താരാഷ്ട്ര, പ്രാദേശിക പ്രോജക്ടുകള്‍ ക്ലീന്‍ ഒ.ടി.ടി ഉള്ളടക്കത്തില്‍ ഉള്‍പ്പെടും.
ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ നിന്നുള്ള മറ്റ് നിര്‍മാതാക്കളുടെ പ്രോജക്ടുകളും ഇതിലൂടെ എത്തും. ഇന്ത്യയില്‍ പ്രേക്ഷകരുടെ കണക്കെടുത്താല്‍ 50 ശതമാനത്തിലേറെ സ്ത്രീകളാണ്. എന്നിട്ടും പുരുഷ അധീശത്വത്തില്‍ ഊന്നിയതാണ് സിനിമകളിലും മറ്റും ഉള്ളടക്കങ്ങള്‍, അല്ലെങ്കില്‍ സ്ത്രീകളെ രണ്ടാംനിരയിലേക്ക് താഴ്ത്തുന്ന രീതിയിലാണ് അത് തയ്യാറാക്കുന്നത്. അതിനൊരു മാറ്റംവരാന്‍ പുതിയ നീക്കം കാരണമാവുമെന്നാണ് കര്‍ണേഷ് ശര്‍മയുടെ പ്രതീക്ഷ. പ്ലാറ്റ്ഫോമിന്റെ വരിസംഖ്യ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത വര്‍ഷം ആദ്യപാദത്തില്‍ തുടക്കം കുറിക്കുമെന്ന് സഹ ഉടമയായ കര്‍ണേഷ് ശര്‍മ പറയുന്നു.






