
വീട്ടിലെത്തുന്ന അതിഥികളെ മാന്യമായി സ്വീകരിയ്ക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ആഫ്രിക്കയുടെ തെക്ക് ഭാഗത്തുള്ള നമീബിയ ഹിംബ ഗോത്രവര്‍ഗം തങ്ങളുടെ വീട്ടിലെത്തുന്ന അതിഥികളെ സ്വീകരിയ്ക്കുന്നത് മറ്റൊരു രീതിയിലാണ്. അതിഥികള്‍ക്ക് ഉറങ്ങാന്‍ തങ്ങളുടെ മുറിയും ഭാര്യയെയും വിട്ടു കൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. നമീബിയയിലെ കുനെന്‍ പ്രദേശത്താണ് ഈ വിഭാഗം താമസിയ്ക്കുന്നത്.
വീട്ടില്‍ വന്ന അതിഥിയോട് നന്ദിയും കടപ്പാടും പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമെന്ന നിലയില്‍ വീട്ടിലെ പുരുഷന് തന്റെ ഭാര്യമാരെ അതിഥിയോടൊപ്പം ഉറങ്ങാന്‍ അനുവദിക്കുന്നു. ഇതിനെ Okujepisa Omukazendu എന്നാണ് വിളിക്കുന്നത്. എന്നാല്‍, വരുന്ന അതിഥിയും ബന്ധുക്കളായിരിക്കണം. ഭാര്യാഭാര്ത്താക്കന്മാര് കിടന്നിരുന്ന മുറിയില്‍ അതിഥിയും, ഭാര്യയും കിടക്കുമ്പോള്‍, ഭര്‍ത്താവ് മറ്റൊരു മുറിയില്‍ ഉറങ്ങുന്നു. ഇനി ആ വീട്ടില്‍ അധിക മുറി ഇല്ലെങ്കില്‍ ഭര്‍ത്താവ് വീടിന് പുറത്ത് കിടന്നുറങ്ങും. ഇനി സ്ത്രീകളാണ് വരുന്നതെങ്കില്‍, ആ രാത്രി ഭര്‍ത്താവിനെ അതിഥിയായ സ്ത്രീയ്ക്ക് വിട്ടു കൊടുക്കാനും സ്ത്രീകള്‍ ബാധ്യസ്ഥരാണ്. പക്ഷേ ഇത് വളരെ അപൂര്‍വമായി മാത്രമേ സംഭവിക്കാറുള്ളൂ.
ഈ ഗോത്രത്തിലെ പുരുഷന്മാര് കൃഷിയും കന്നുകാലി വളര്‍ത്തലുമാണ് പരിശീലിക്കുന്നത്. സമ്പത്തായി അവര്‍ കൊണ്ടു നടക്കുന്നത് കന്നുകാലികളെയാണ്. സ്ത്രീകളുടെ ജോലി പാചകം, വിറക്, ശുദ്ധജല ശേഖരണം എന്നിവയാണ്. പെണ്‍കുട്ടികള്‍ എട്ടു മുതല്‍ പത്ത് വയസ്സില്‍ തന്നെ വിവാഹിതരാകും. ആരെ വിവാഹം കഴിക്കണമെന്ന് തീരുമാനിക്കുന്നത് പെണ്‍കുട്ടിയുടെ പിതാവാണ്. മാത്രമല്ല, ബഹുഭാര്യത്വം ഈ സമൂഹത്തില്‍ സാധാരണമാണ്.
ഇവിടുത്തെ ചൂടുള്ള വരണ്ട കാലാവസ്ഥ കാരണം, സ്ത്രീകളും പുരുഷന്മാരും അര്‍ദ്ധ നഗ്നരായാണ് നടക്കുന്നത്. വെള്ളം കിട്ടാന്‍ പ്രയാസമായതിനാല്‍ കുളിക്കുന്നതിന് പകരം അവര്‍ തങ്ങളുടെ ചര്‍മ്മത്തില്‍ മണ്ണില്‍ നിന്ന് ഉണ്ടാക്കിയ ഒരു ചുവന്ന പേസ്റ്റാണ് ഇവര്‍ തേക്കുന്നത്. ഒട്ട്ജീസ് എന്ന് വിളിക്കുന്ന ഈ പേസ്റ്റ് ചര്‍മ്മത്തിലും, മുടിയിലും തേച്ച് പിടിപ്പിക്കുന്നു. ഇത് ചര്‍മ്മത്തിന് ഒരുതരം ചുവപ്പ് കലര്‍ന്ന ചെളി നിറഞ്ഞ രൂപം നല്‍കുന്നതിന് ഉപയോഗിക്കുന്നു. ഈ മിശ്രിതം അവരുടെ ചര്‍മ്മത്തെ പ്രത്യേകിച്ച് ജലദൗര്‍ലഭ്യ സമയത്ത് ശുദ്ധീകരിക്കുകയും പ്രാണികളുടെ കടിയില്‍ നിന്നും സൂര്യനില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുമെന്ന് അവര്‍ വിശ്വസിക്കുന്നു. ശുചിത്വം നിലനിര്‍ത്തുന്നതിനുള്ള ഒരു മാര്‍ഗമായി ദിവസവും ശരീരത്തില്‍ പുക കൊള്ളിക്കുകയും ചെയ്യുന്നു. ഈ ഗോത്രത്തിലെ പുതുതലമുറ രൂപം കൊണ്ടും പെരുമാറ്റം കൊണ്ടും ഈ സംസ്കാരങ്ങളില്‍ നിന്നൊക്കെ മാറിനടക്കാന്‍ ശ്രമിക്കുന്നുണ്ട്.







Comments