പ്രേതവും ആത്മാക്കളുമൊക്കെ യാഥാര്‍ത്ഥ്യമാണോ അല്ലയോ എന്ന വാദപ്രതിവാദങ്ങള്‍ നിലനില്‍ക്കുകയാണ്. ഇവയില്‍ വിശ്വസിയ്ക്കുന്നവരും അവിശ്വസിയ്ക്കുന്നവരുമുണ്ട്. ജപ്പാനിലെ ജപ്പാനിലെ നാസു എന്ന പ്രദേശത്ത് ജീവിക്കുന്ന ആളുകള്‍ ഇപ്പോള്‍ വലിയൊരു ഭയത്തില്‍ പെട്ടിരിയ്ക്കുകയാണ്. സെഷോ സെകി എന്ന കല്ലിനെ ചുറ്റിപ്പറ്റിയാണ് ഇവരുടെ പ്രശ്നം.
ജപ്പാനിലെ അഗ്നിപര്‍വത മലനിരകള്‍ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു പാറക്കല്ല് കഴിഞ്ഞ ദിവസം നെടുകെ പിളര്‍ന്നിരുന്നു. ഈ പാറക്കല്ലിനുള്ളിലൊരു ദുരാത്മാവിനെ ബന്ധിച്ചിരുന്നതായാണ് ജപ്പാന്‍കാരുടെ വിശ്വാസം. കല്ല് പിളര്‍ന്നതോടെ ദുരാത്മാവ് പുറത്തിറങ്ങിയിരിക്കാം എന്നാണ് ഇവര്‍ പറയുന്നത്. സെഷോ സെകി എന്ന ഈ കല്ലിന്റെ അടുത്ത് എത്തുന്നവര്‍ക്ക് മരണം ഉറപ്പായും സംഭവിയ്ക്കുമെന്നാണ് ഇവര്‍ വിശ്വസിയ്ക്കുന്നത്.

ഭയപ്പെടുത്തുന്ന കെട്ടുകഥകളാണ് ഈ കല്ലിനെ ചുറ്റിപ്പറ്റി പുറത്ത് വരുന്നത്. ഒമ്പത് വാലുകളുള്ള ഒരു കുറുനരിയാണ് ഇതിനുള്ളില്‍ ഉണ്ടായിരുന്ന ദുരാത്മാവെന്നും ചക്രവര്‍ത്തിയായിരുന്ന ടോബയെ വധിക്കുന്നതിനായി ഈ കുറുനരി ടമാമോ നോ മേ എന്നു പേരുള്ള അതിസുന്ദരിയായ ഒരു യുവതിയായി എത്തി. എന്നാല്‍ ലക്ഷ്യത്തിലെത്താന്‍ കഴിയാതെ തോറ്റുപോയ ദുരാത്മാവിനെ പാറക്കല്ലിനുള്ളില്‍ ബന്ധിച്ചു എന്നുമാണ് വിശ്വാസം.
പാറക്കല്ല് സ്ഥിതി ചെയ്യുന്ന സ്ഥലം വിനോദസഞ്ചാരകേന്ദ്രമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇവിടെ എത്തിയ സന്ദര്‍ശകരാണ് പാറ പിളര്‍ന്നതായി കണ്ടെത്തിയത്. പാറക്കലിന് ചുറ്റുമായി സംരക്ഷണത്തിനായി കെട്ടിവച്ചിരുന്ന കയറും പൊട്ടി താഴെവീണ നിലയിലായിരുന്നു. ഇത് ദുരാത്മാവ് കല്ലില്‍ നിന്നും പുറത്തുചാടിയതിന്റെ സൂചനയാണെന്ന തരത്തിലാണ് ഇപ്പോഴത്തെ പ്രചാരണം. പാറക്കല്ലില്‍ ഏറെക്കാലമായി ഒരു വിള്ളല്‍ ഉണ്ടായിരുന്നെന്നും ശൈത്യകാലത്തിന്റെ കാഠിന്യം വര്‍ധിച്ചതോടെ വിള്ളല്‍ ഉണ്ടായ ഭാഗം പിളര്ന്നതാണെന്നുമാണ് അധികൃതര്‍ വിശദീകരിയ്ക്കുന്നത്. പാറ പിളര്‍ന്നതായി നാസു ടൗണ്‍ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററും സ്ഥിരീകരിച്ചിട്ടുണ്ട്.

Comments