
തിരുവനന്തപുരം : വരുമാനം വര്‍ധിപ്പിക്കുകയും അനാവശ്യ ചെലവുകള്‍ തടഞ്ഞു കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുക എന്നതും സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളിയാണെന്ന് മന്ത്രി. കെഎസ്ആര്‍ടിസിയുടെ പുനരുജ്ജീവനത്തിനായി ഈ വര്‍ഷം ആയിരം കോടി കൂടി വകയിരുത്തി.
ഡിപ്പോകളിലെ സൗകര്യം ഒരുക്കാന്‍ മുപ്പത് കോടി. കെഎസ്ആര്‍ടിസിയുടെ ഭൂമിയില്‍ അന്‍പത് പുതിയ ഇന്ധന സ്റ്റേഷനുകള്‍ കൂടി തുടങ്ങും. ദീര്‍ഘദൂര ബസുകള്‍ സിഎന്‍ജി, എന്‍എന്‍ജി, ഇലക്ട്രിക്കിലേക്ക് മാറ്റാന്‍ 50 കോടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.






