തിരുവനന്തപുരം: മോട്ടര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനം അധികനികുതി ഏർപ്പെടുത്തുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റില്‍ പറഞ്ഞു. 2 ലക്ഷം രൂപ വരെ വിലയുള്ള പഴയ വാഹനങ്ങള്‍ക്കുള്ള ഹരിതനികുതി 50% വര്‍ധിപ്പിച്ചു. 10 കോടി അധികവരുമാനം ഇതിലൂടെ നേടും. മോട്ടര്‍വാഹന നികുതി കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഈ വര്‍ഷവും തുടരും.
കാരവൻ ടൂറിസത്തിന്റെ ഭാഗമായി ടൂറിസം വകുപ്പിന്റെ കരാര്‍ കാരവനുകളുടെ നികുതി 1,000 രൂപയില്‍നിന്ന് 500 രൂപയായി കുറയ്ക്കുകയാണെന്നും കരാർ തീയതിമുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി അറിയിച്ചു.






