തനിക്കും ഭാര്യ ഫര്‍സാനയ്ക്കും ആദ്യത്തെ കുഞ്ഞായി മകള്‍ പിറന്ന സന്തോഷം പങ്കുവച്ച് യുവനടന് റോഷന് ബഷീര്‍. 'അയാത്' എന്നാണ് മകള്‍ക്ക് പേരു നല്‍കിയിരിക്കുന്നത്.
2020 ഓഗസ്റ്റിലായിരുന്നു റോഷന്റെയും ഫര്‍സാനയുടെയും വിവാഹം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അമ്മാവന്റെ പേരക്കുട്ടി കൂടിയായ ഫര്‍സാന എല്‍ എല്‍ബി ബിരുദധാരിയാണ് .
ദൃശ്യം എന്ന ചിത്രത്തിലെ വരുണ്‍ പ്രഭാകര്‍ എന്ന വില്ലന്‍ വേഷത്തിലൂടെ താരമായ നടനാണ് റോഷന് ബഷീര്‍. നടന് കലന്തന് ബഷീറിന്റെ മകനാണ്.






