
ലോകപ്രശസ്ത കൊറിയന്‍ സംഗീത ബാന്‍ഡ് ബിടിഎസിലെ അംഗമായ ജിമിന് കൊറിയന്‍ സീരീസ് ആയ 'അവര്‍ ബ്ലൂസി'ല്‍ തന്റെ ആദ്യ ഗാനം ആലപിക്കാന്‍ ഒരുങ്ങുന്നു. ഏപ്രില്‍ 9നാണ് സീരീസ് റിലീസ് ചെയ്യുന്നത്. പുതിയ വാര്‍ത്ത ബിടിഎസ് അവരുടെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടതിന് ശേഷം നിരവധി ആരാധകര്‍ പ്രതികരണങ്ങളുമായി എത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് അവസാനമായെന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നും ആരാധകര്‍ അറിയിച്ചു.
കെ ഡ്രാമയ്ക്ക് വേണ്ടി ഇതിനു മുന്‍പ് ബിടിഎസ് അംഗങ്ങളായ ജിന്നും വിയും ഒഎസ്ടി (ഒറിജിനല്‍ സൗണ്ട് ട്രാക്ക്) പാടിയിട്ടുണ്ട്. എന്നാല്‍ ജിമിന് ആദ്യമായാണ് ഒഎസ്ടിയില് എത്തുന്നത് എന്നതാണ് ആര്‍മിക്കാരെ കൂടുതല്‍ ആവേശത്തിലാക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ഈ വാര്‍ത്തയോടൊപ്പം തന്നെ ബിടിഎസ് ആര്‍മി ബിടിഎസ് ജിമിന് എന്നീ ഹാഷ്ടാഗുകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.







Comments