
പട്ന: ‘കാശ്മീര്‍ ഫയല്‍സ്’ സിനിമയെ വിനോദ നികുതിയില്‍ നിന്നൊഴിവാക്കിയതിനു നിതീഷ് കുമാര്‍ സര്‍ക്കാരിന് ആര്‍ജെഡി നേതാവ് റാബ്റി ദേവിയുടെ രൂക്ഷ വിമര്‍ശനം. സിനിമ കണ്ടതു കൊണ്ടു ജനങ്ങളുടെ വയറു നിറയില്ലെന്നു റാബ്റി ദേവി പരിഹസിച്ചു.
സിനിമ കണ്ടാല്‍ തൊഴിലില്ലായ്മ മാറില്ല, ക്ഷേമ പദ്ധതികളിലൂടെ കുറച്ച് അരി വിതരണം ചെയ്തു സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്നൊഴിഞ്ഞു മാറുകയാണെന്നു റാബ്റി ദേവി കുറ്റപ്പെടുത്തി.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഗുജറാത്ത് കലാപത്തെക്കുറിച്ചും സിനിമ എടുക്കേണ്ടതല്ലേയെന്നു റാബ്റി ദേവി ചോദിച്ചു. ഗോദ്രയില്‍ ട്രെയിനിനു തീവച്ച സംഭവത്തെക്കുറിച്ചും റെയില്‍വേ മന്ത്രിയായിരിക്കെ ലാലു പ്രസാദ് യാദവ് ചോദ്യങ്ങള്‍ ഉന്നയിച്ച കാര്യവും റാബ്റി ഓര്‍മ്മിപ്പിച്ചു.






