
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലിൽ 27-കാരിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഭർത്താവിന്റെ നിരന്തര പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ബന്ധുക്കളുടെ പരാതി.
ആറ്റുകാൽ സ്വദേശിനിയായ ആരതിയാണ് ഇന്നലെ ജീവനൊടുക്കിയത്. ആത്മഹത്യയ്ക്ക് മുൻപ് ഭർത്താവ് ശാരീരികമായി ഉപദ്രവിച്ചതായി കാണിക്കുന്ന ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചുനൽകിയ ശേഷമാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെതിരെ ഉയർന്ന ആരോപണങ്ങളും ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളും ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.






