
വി.കെ.പിയുടെ ‘ഒരുത്തീ’ സിനിമയുടെ പ്രമോഷനു വേണ്ടിയുള്ള മാധ്യമസമ്മേളനത്തിനിടെ നടൻ വിനായകൻ നടത്തിയ പരാമർശങ്ങളാണ് ഇപ്പോള്‍ വിവാദമായിക്കൊണ്ടിരിക്കുന്നത്. മീടൂ വിവാദം സംബന്ധിച്ച നടന് നടത്തിയ പ്രതികരണങ്ങളാണ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്നും അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നതെങ്കില് താന്‍ അത് വീണ്ടും ചെയ്യുമെന്നുമെന്നും വിനായകന് പറഞ്ഞിരുന്നു. ഒരുത്തീ എന്ന സിനിമയുടെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു നടന് വിനായകന് പ്രതികരിച്ചത്. മീ ടൂ എന്നാല്‍ എന്താണെന്ന് തനിക്കറിയില്ലെന്നും നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരണമെന്നും മാധ്യമപ്രവര്‍ത്തകരോട് വിനായകന് പറഞ്ഞു. പ്രശസ്തരായ പലരും സ്ത്രീകളടക്കം സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ വിനായകനെതിരെ രംഗത്തെത്തി. ഇപ്പോഴിതാ മാധ്യമ പ്രവര്‍ത്തക കെ കെ ഷാഹിന തന്റെ അമര്‍ഷം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്റെ ജോലി ചെയ്യാന്‍ വന്ന എന്നോട്, സെക്സ് ചെയ്യാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചാല്‍ പല്ലടിച്ചു താഴെയിടും. അത്രയേ ഉള്ളൂ. അതിന് പറ്റാത്ത ദൂരത്താണ് ഇരിക്കുന്നതെങ്കില്‍ നീയാരെടാ മൈരേ എന്ന് മൈക്കിലൂടെ ചോദിക്കും എന്ന് ഷാഹിന ഫേസ്ബുക്കില്‍ കുറിച്ചു.
‘‘വിനായകന്മാരോട് ,
ഞാൻ ഒരു ജേർണലിസ്റ്റ് ആണ്. ഒരു സ്ത്രീയുമാണ്. നിങ്ങളുടെ പ്രസ് മീറ്റിൽ ഞാൻ അടക്കമുള്ളവർ വന്നിരിക്കുന്നത് ജോലി ചെയ്യാനാണ്. നിങ്ങളുടെ പ്രസ്സ് മീറ്റ് അറ്റൻഡ് ചെയ്യാൻ വന്ന എന്നോട്, എന്റെ ജോലി ചെയ്യാൻ വന്ന എന്നോട്, സെക്സ് ചെയ്യാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചാൽ പല്ലടിച്ചു താഴെയിടും. അത്രയേ ഉള്ളൂ. അതിന് പറ്റാത്ത ദൂരത്താണ് ഇരിക്കുന്നതെങ്കിൽ നീയാരെടാ മൈരേ എന്ന് മൈക്കിലൂടെ ചോദിക്കും .
അന്നേരം, അയ്യോ,ഞാൻ കൺസന്റ് ചോദിച്ചതല്ലേ, അപ്പൊ എന്തിനാ എന്നെ തല്ലിയത്, തെറി പറഞ്ഞത് എന്ന ഡിബേറ്റ് പിന്നെ പോലീസ് സ്റ്റേഷനിൽ പോയി നടത്താം. ഇന്നലെ ആ അപമാനം നേരിട്ട എന്റെ സഹപ്രവർത്തകക്ക് വേണ്ടിയാണ് ഇത് പറയുന്നത്. അവർ ആരാണെന്ന് എനിക്കറിയില്ല ആരായാലും അവർക്ക് അപ്പോൾ പറയാൻ പറ്റാതെ പോയത്, ദേ ഇപ്പൊ പറയുന്നു എന്ന് കൂട്ടിയാൽ മതി.
ഫെമിനിസ്റ്റുകൾ ഒക്കത്തിരുത്തി, അമ്പിളിമാമനെ കാട്ടി, ആണുങ്ങൾക്ക് കൺസന്റ് എന്താണെന്ന് ഉരുട്ടി വായിൽ തരണം എന്ന് കരുതുന്ന എല്ലാ ഊളകൾക്കും കൂടി ചേർത്താണ് ഈ പോസ്റ്റ്.
ഓരോരോ ലിംഗവിശപ്പുകൾ ! !
തലക്ക് വെളിവുള്ള ആൺസുഹൃത്തുക്കളേ , നിങ്ങൾ അനുഭവിക്കുന്ന നാണക്കേട് ഓർത്ത് നിങ്ങളോട് എനിക്ക് പാവം തോന്നുന്നു.’’ ഇങ്ങനെ അവസാനിക്കുന്നു ഷാഹിനയുടെ പോസ്റ്റ്.
മാധ്യമസമ്മേളനത്തിനിടെ നടൻ വിനായകൻ ചോദിച്ചത്, ‘‘എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറിപ്പിടിക്കുന്നതാണോ? ഞാന്‍ ചോദിക്കട്ടെ, ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്തു ചെയ്യും? എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് ഞാനാണു ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടൂ എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. ഒരു സ്ത്രീയോട് സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ നേരിട്ട് ചോദിക്കും. അപ്പോള്‍ അവര്‍ മാന്യമായി എന്നോട് പറയും, ‘നോ’. ഞാന്‍ വീണ്ടും ചോദിക്കുന്നു, എന്താണ് മീ ടൂ.?’’ - വിനായകന് ചോദിച്ചു.
വിനായകന്റെ പ്രതികരണത്തെ തുടര്‍ന്ന് അത് കേട്ടിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ ഹരീഷ് പേരടിയും, സന്ദീപ് വചസ്പതിയും ഒക്കെ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു. വിനായകന് മാത്രമല്ല, ഇത്തരത്തില്‍ ചിന്തിക്കുന്ന എല്ലാവര്ക്കും മറുപടിയുമായാണ് തന്റെ കുറിപ്പെന്ന് കെ കെ ഷാഹിന പറയുന്നുണ്ട്.






