ന്യൂഡല്‍ഹി: സിൽവർലൈൻ പദ്ധതിക്കെതിരെ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യുഡിഎഫ് എംപിമാരെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥർ എംപിമാരെ കയ്യേറ്റം ചെയ്തുവെന്നു എംപിമാർ ആരോപിച്ചു. പുരുഷ പൊലീസുകാർ കയ്യേറ്റം ചെയ്തുവെന്ന് രമ്യ ഹരിദാസ് എംപി ആരോപിച്ചു.
സ്പീക്കർക്ക് പരാതി നൽകുമെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. തങ്ങൾ എംപിമാരാണെന്ന് എംപിമാർ ആവർത്തിച്ചെങ്കിലും കടത്തിവിട്ടില്ല. ബാരിക്കേഡ് വച്ച് തടഞ്ഞെങ്കിലും അതു മറികടന്ന് എംപിമാർ പാർലമെന്റിലേക്ക് പോകുകയായിരുന്നു.
ഇതിനിടെ എംപിമാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സുരക്ഷാ കാരണങ്ങൾ കാരണം മാർച്ച് നടത്താൻ കഴിയില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.

Comments