തെലുങ്ക് സിനിമാപ്രേക്ഷകരുടെ പ്രിയതാരമാണ് ചിരഞ്ജീവിയുടെ മകന് കൂടിയായ രാം ചരണ്‍. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷം രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആറില്‍ ജൂനിയര്‍ എന്‍.ടി ആറിനൊപ്പം പ്രധാന വേഷത്തില്‍ രാം ചരണുമുണ്ട്. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ഉക്രെയ്നിലെ തന്റെ സെക്യൂരിറ്റി സ്റ്റാഫ് രാം ചരണിനോട് നന്ദി പറയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ റിലീസിന് മുന്നോടിയായി, ഉക്രെയ്നിലെ സിനിമയുടെ ഷെഡ്യൂളിനിടെ രാം ചരണിന്റെ സ്വകാര്യ അംഗരക്ഷകനായിരുന്ന റസ്റ്റിയാണ് താരത്തിന് നന്ദി അറിയിച്ചിരിക്കുന്നത്. റഷ്യ-ഉക്രെയ്ന് പ്രതിസന്ധിക്കിടയില്‍ നടന്ന സഹായത്തിനാണ് റസ്റ്റി നന്ദി പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒരു ഗാനവും ചില നിര്‍ണായക സീക്വന്‍സുകളും ചിത്രീകരിക്കാന്‍ ആര്‍ആര്‍ആര്‍ ടീം ഉക്രെയ്നിലെത്തിയിരുന്നു. അന്ന് രാം ചരണിന്റെ സുരക്ഷ ഏറ്റെടുത്ത ടീമില്‍ റസ്റ്റിയുണ്ടായിരുന്നു. പിന്നീടാണ് റസ്റ്റിയെ താരം സഹായിച്ചത്. ആ സഹായത്തിന് രാം ചരണിന് നന്ദി പറയുന്നതാണ് വീഡിയോയില്‍ കാണുന്നത്.
‘‘ഹലോ എല്ലാവരും. എന്റെ പേര് റസ്റ്റി. രാം ചരണ്‍ ഉക്രെയ്നിലെ കീവില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന് അംഗരക്ഷകനായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രാം ചരണ്‍ എന്റെ അടുത്ത് വന്ന് എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് ചോദിച്ചു. സഹായിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ പട്ടാളത്തില്‍ ചേര്‍ന്നതായി അദ്ദേഹത്തോട് പറഞ്ഞു. അവന് എന്റെ ഭാര്യക്ക് പണം അയച്ചു, എന്റെ കുടുംബത്തെ പരിപാലിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. അദ്ദേഹം വളരെ ദയയുള്ളവനാണ്.’’ റസ്റ്റി ഇങ്ങനെയാണ് പറയുന്നത്. നിര്‍മ്മാതാവും പബ്ലിസിസ്റ്റുമായ ബി എ രാജുവാണ് ട്വിറ്ററില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ വീഡിയോ വന്നതിന് ശേഷം ഉക്രെയ്നിലെ തന്റെ സെക്യൂരിറ്റി സ്റ്റാഫിലെ അംഗത്തെ സഹായിച്ചതിന് നടന് രാം ചരണിന് ആരാധകരില്‍ നിന്ന് ധാരാളം അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്.
എസ്എസ് രാജമൗലി ചിത്രം നാളെയാണ് റിലീസ് ചെയ്യുന്നത്. ആദ്യമായാണ് ജൂനിയര്‍ എന്‍ടിആറും രാംചരണും ഒരു സിനിമയില്‍ ഒരുമിച്ചെത്തുന്നത്. 1920-കളുടെ സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഒരു സാങ്കല്‍പ്പിക കഥയായിരിക്കും ഈ ചിത്രം, രണ്ട് യഥാര്‍ത്ഥ നായകന്മാരുടെയും അറിയപ്പെടുന്ന വിപ്ലവകാരികളുടെയും ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണിത്. - അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഹിന്ദിയിലും പുറത്തിറങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്, ആലിയ ഭട്ട്, സമുദ്രക്കനി, ശ്രിയ ശരണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോവിഡ് കാരണം റിലീസ് മാറ്റി വച്ച സിനിമ ലോകമെമ്പാടുമള്ള തിയേറ്ററുകളില്‍ നാളെ റിലീസ് ചെയ്യും.

Comments