തെലങ്കാനയിലെ സിദ്ധിപ്പേട്ട് സ്വദേശിയായ ഭാസ്കര്‍ റെഡ്ഡിയുടെ വരുമാനമാര്‍ഗം കൃഷിയാണ്. ഏക്കറു കണക്കിന് പാടമുള്ള ഭാസ്കര്‍ റെഡ്ഡിയുടെ പാടം മുഴുവനിപ്പോള്‍ വിളഞ്ഞ് കിടക്കുകയാണ്. അതുകൊണ്ടു തന്നെ പ്രദേശത്തുള്ള കുരങ്ങന്മാരും കാട്ടുപന്നികളും ഭാസ്കറിന്റെ പാടത്ത് വളരെയധികം ശല്യമാകുന്നുണ്ട്. ശല്യം രൂക്ഷമായതോടെ ഇവയെ ഓടിയ്ക്കാന്‍ ഇദ്ദേഹം ഒരു മാര്‍ഗം കണ്ടെത്തുകയായിരുന്നു.
കരടി വേഷം കെട്ടി പാടം മുഴുവന്‍ റോന്ത് ചുറ്റുക. സ്ലോത്ത് കരടിയുടെ വേഷം അണിഞ്ഞാണ് ഇദ്ദേഹം പാടത്ത് റോന്ത് ചുറ്റിയത്. ഭാസ്കറിന് സമയമില്ലാത്തപ്പോള്‍ മകനും കരടിയാകാറുണ്ട്. ഹൈദരാബാദിലെ ഒരു ചമയാലങ്കാര സ്ഥാപനത്തില്‍ നിന്നാണ് ഭാസ്കര്‍ കരടിവേഷം വാങ്ങിയത്. നാടകട്രൂപ്പുകള്‍ക്ക് വസ്ത്രങ്ങള്‍ രൂപകല്പന ചെയ്തു കൊടുക്കുന്ന സ്ഥാപനമാണിത്. പതിനായിരം രൂപ വേഷത്തിനു മാത്രമായി ചെലവായെന്ന് ഭാസ്കര്‍ പറയുന്നു. റെക്സിന് കൊണ്ട് നിര്‍മിച്ച ഈ വേഷം കടുത്ത ചൂടുള്ള ഈ വേനല്‍ക്കാലത്ത് ധരിയ്ക്കുന്നത് കുറച്ച് പ്രശ്നമാണെന്ന് ഭാസ്കര്‍ പറയുന്നു. ചൂടാകുമ്പോള്‍ വേഷം ശരീരത്തോട് ഒട്ടിപ്പിടിച്ചു കിടക്കുകയും ധരിക്കുന്നയാള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.

എന്നാല്‍ ഈ മാര്‍ഗം പ്രയോജനപ്പെട്ടിരിയ്ക്കുകയാണ് ഇപ്പോള്‍ കരടിവേഷം കണ്ട് പേടിച്ച് ശല്യമുണ്ടാക്കുന്ന മൃഗങ്ങള്‍ ഭാസ്കറിന്റെ പാടത്തേക്ക് ഇപ്പോള്‍ കയറാറില്ല. ഈയിടെയായി ഭാസ്കറിനും മകനും സമയമില്ലാതായതോടെ കരടി വേഷം കെട്ടാനായി ഭാസ്കര്‍ ഒരാളെ നിയമിച്ചിരിയ്ക്കുകയാണ്. കരടിവേഷം കെട്ടുന്നതിന് പ്രതിദിനം 500 രൂപയാണ് ഭാസ്കര്‍ ഇയാള്‍ക്ക് നല്‍കുന്നത്. ഭാസ്കറിന്റെ ഈ പുതിയ വിദ്യ സോഷ്യല്‍ മീഡിയയിലും വൈറലാണ്.

Comments