തിരുവനന്തപുരം: ഓപറേഷന് പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ 14 പേര് അറസ്റ്റില്‍. അറസ്റ്റിലായവരില്‍ ഏറെയും ഐ.ടി രംഗത്തുള്ളവരാണെന്ന് പോലീസ് പറയുന്നു. 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും കൈമാറുകയും ചെയ്യുന്നവര്‍ക്കെതിരെയാണ് നടപടി.
32 പേര്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. 33 മൊബൈല്‍ ഫോണുകളും ഒരു ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. കുട്ടികള്‍ ഉള്‍പ്പെട്ട നഗ്ന വീഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ച് വയ്ക്കുക, ഡൗണ്‍ലോഡ് ചെയ്യുക എന്നീ പ്രവൃത്തികള്‍ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷന് പി ഹണ്ട്.






