
വെള്ളത്തിനടിയില്‍ നീന്തിത്തുടിക്കുന്നത് നിങ്ങള്‍ സ്വപ്നം കണ്ടിട്ടുണ്ടോ ? എങ്കില്‍ ആ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഒരു അവസരം ഒരുങ്ങുകയാണ്. ഇന്ത്യയിലെ ആദ്യ അന്തര്‍ജലീയ ഉത്സവം പൂനെയില്‍ ആരംഭിച്ചിരിയ്ക്കുകയാണ്. പൂനെയിലെ യോര്വാഡയിലാണ് അന്തര്‍ജലീയ ഉത്സവം നടക്കുന്നത്. നീന്താന്‍ അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും ഒരു പോലെ ഇവിടെ ചിലവഴിക്കാം.

വെള്ളത്തിനടിയില്‍ കളിയ്ക്കാനും വളരെ നേരം ചിലവഴിക്കാനും സാധിക്കും. നീന്തലറിയാത്തവര്ക്കായി മുങ്ങല്‍ വിദ്ഗദരും ഉണ്ട്. ഇവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നീന്തല്‍ അറിയാത്തവര്‍ക്കും നീന്താന്‍ സാധിക്കും. വെള്ളത്തില്‍ നീന്തിത്തുടിയ്ക്കുന്നതും, കളിയ്ക്കുന്നതും അങ്ങനെ പല വിധത്തിലുള്ള ചിത്രങ്ങളും ഇവിടെ നിന്ന് എടുക്കാനും സാധിക്കും.








Comments