
ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ വന്‍ മുന്നേറ്റം. രാജ്യത്തെ സ്മാര്‍ട് ഫോണ്‍ കയറ്റുമതി 83 ശതമാനം വര്‍ധിച്ചു. കയറ്റുമതി വഴിയുള്ള വരുമാനം ഉടന്‍ തന്നെ 42,000 കോടി രൂപ കടക്കുമെന്നും കണക്കുകള്‍ പ്രവചിക്കുന്നു. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ രാജ്യാന്തര ബ്രാന്‍ഡുകളെല്ലാം ഇന്ത്യയില്‍ തന്നെ നിര്‍മാണം തുടങ്ങിയതോടെയാണ് സ്മാര്‍ട് ഫോണ്‍ കയറ്റുമതി കുത്തനെ ഉയര്‍ന്നത്.
ചിപ്പ് വിതരണ ശൃംഖലയിലെ തടസങ്ങള്‍ക്കൊപ്പം കോവിഡ്-19 മഹാമാരി മൂലമുണ്ടായ തടസങ്ങളും കാരണം ഇലക്ട്രോണിക്സ് വ്യവസായം പൊതുവെ നിരവധി പ്രതിസന്ധികള്‍ നേരിടുന്ന സമയത്താണ് ഈ വര്‍ഷത്തെ കുതിപ്പ് എന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ മൊത്തം സ്മാര്‍ട് ഫോണ്‍ കയറ്റുമതി മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 42,000 കോടി രൂപയില്‍ എത്തിയിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020-2021ല്‍ നേടിയ 23,000 രൂപയില്‍ നിന്ന് ഏകദേശം 83 ശതമാനം വളര്‍ച്ചയാണ് ഇത് കാണിക്കുന്നത്.
ഏകദേശം നാല് വര്‍ഷം മുന്‍പ് 2017-2018 ല്‍ ഈ സംഖ്യ (കയറ്റുമതി) കേവലം 1,300 കോടി രൂപയായിരുന്നു. ഇത് 2018-2019 ല്‍ 11,200 കോടി രൂപയായും 2019-2020ല്‍ 27,000 കോടിയായും വര്‍ധിച്ചു. കൊറോണ വൈറസ് മഹാമാരി കാരണം വിതരണത്തിലും ഉല്പാദനത്തിലും തടസം നേരിട്ടതിനാല്‍ 2020-2021 ല്‍ കയറ്റുമതിയില്‍ നേരിയ ഇടിവ് നേരിട്ടിരുന്നു.






