വാഹനം ഓടിയ്ക്കുമ്പോള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്താറുള്ളത് സ്ത്രീകളെക്കാള്‍ എപ്പോഴും പുരുഷന്മാര് തന്നെയാണ്. അമിതമായ വേഗവും, അശ്രദ്ധയും പുരുഷന്മാര്ക്കാണ് ഏറ്റവും കൂടുതല്‍ ഉള്ളത്. വാഹനം ഓടിക്കുമ്പോഴും ഫോണില്‍ സംസാരിക്കുന്ന ശീലവും പുരുഷന്മാര്ക്ക് തന്നെയാണെന്നാണ് ഏറ്റവും പുതിയ പഠനങ്ങളും വ്യക്തമാക്കുന്നത്. ഇതിനായി 20000 പേരിലാണ് പഠനം നടത്തിയത്. പഠനം പറയുന്നത് പുരുഷന്മാരാണ് സ്ത്രീകളെക്കാള്‍ കൂടുതല്‍ ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിക്കുന്നതെന്നാണ്.
ഡ്രൈവ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് മിക്ക രാജ്യങ്ങളിലും നിയമവിരുദ്ധമാണ്. വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഫോണ്‍ എടുക്കാന്‍ പ്രായമായവരെക്കാള്‍ യുവാക്കളാണ് കൂടുതല്‍ താത്പര്യം കാണിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 85 ശതമാനത്തോളം ഫോണ്‍ എടുക്കാന്‍ സാദ്ധ്യത ഇക്കൂട്ടര്ക്കുണ്ടെന്നും പഠനത്തില്‍ പറയുന്നു.
ഓസ്ട്രേലിയയിലെ മോനാഷ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരും 'നോമോഫോബിയ' (മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനെക്കുറിച്ചുള്ള ഭയം)യെ കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. ഫോണ്‍ ഉപയോഗിക്കുവാനുള്ള ത്വര നോമോഫോബിയയുമായി ബന്ധപ്പെട്ടതാണോ എന്നതാണ് ഗവേഷകര്‍ പരിശോധിക്കുന്നത്. നോമോഫോബിയ ലഘൂകരിച്ച് അപകടങ്ങള്‍ കുറയ്ക്കാനുള്ള വഴികളും ഗവേഷകര്‍ തിരയുന്നുണ്ട്






